മലപ്പുറം: കാരാപ്പറമ്പിലെ ഗ്രീന്‍വാലി പ്രവര്‍ത്തിച്ചിരുന്നത് ഭീകരരെ ഏകോപിപ്പിക്കുന്ന കേന്ദ്രമായാണ്. പോപ്പുലര്‍ഫ്രണ്ടിന്റെ (പിഎഫ്‌ഐ) പഴയ രൂപമായ എന്‍ഡിഎഫിന്റെ കാലം മുതല്‍ സായുധ പരിശീലനം നടക്കുന്ന കേന്ദ്രമായിരുന്നു ഇത്.
പിഎഫ്‌ഐക്ക് വേണ്ടി എതിരാളികളെ കൊല്ലാനുള്ള പട്ടിക തയാറാക്കിയതും കൊലക്കേസ് പ്രതികള്‍ക്ക് അഭയം നല്കിയിരുന്നതും ഇവിടെയാണ്. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികളെ പഠനത്തിന്റെ മറവില്‍ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായും ഇത് പ്രവര്‍ത്തിച്ചു. വിദേശികളുടെയും ഇതരസംസ്ഥാനക്കാരുടെയും സാന്നിധ്യവും ഇവിടെ ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയില്‍ മഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ഭീകരകേന്ദ്രത്തെക്കുറിച്ച് വര്‍ഷങ്ങളായി ആക്ഷേപമുണ്ടെങ്കിലും സംസ്ഥാന പോലീസിന് ഇവിടെ കയറാനോ പരിശോധന നടത്താനോ സാധിച്ചിരുന്നില്ല. 2022 ഒക്‌ടോബര്‍ 10ന് എന്‍ഐഎയാണ് ആദ്യമായി ഇവിടെ കയറി പരിശോധിച്ചത്. ആദ്യഘട്ടത്തില്‍ കാരാപ്പറമ്പില്‍ ചുരുങ്ങിയ സ്ഥലത്ത് താത്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഗ്രീന്‍വാലി, പിന്നീട് സമീപത്തെ വസ്തുക്കള്‍ പൊന്നുംവില നല്കി വാങ്ങി ഘട്ടങ്ങളായി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുകയായിരുന്നു. ഇന്ന് 24 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്ഥാപനമാണിത്.
2010 ഒക്‌ടോബറില്‍ ഗ്രീന്‍വാലി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തില്‍ മഞ്ചേരി ജങ്ഷനില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഈ മാര്‍ച്ചിനെതിരെ ഗ്രീന്‍വാലിയില്‍ നിന്ന് എന്‍ഡിഎഫും സമാനമായി മാര്‍ച്ച് നടത്തി. രണ്ട് മാര്‍ച്ചുകളും മുഖാമുഖം എത്തിയതോടെ കോടതി പരിസരത്ത് പോലീസ്, ബിജെപി മാര്‍ച്ച് തടയുകയും കേസ് എടുക്കുകയും ചെയ്തു. കൊലവിളിയുമായി വന്ന എന്‍ഡിഎഫ് മാര്‍ച്ചിന് നേരെ ഒരു നടപടിയും അന്ന് സംസ്ഥാന പോലീസ് സ്വീകരിച്ചില്ല. ഇപ്പോഴും മഞ്ചേരിക്കോടതിയില്‍ 27 ബിജെപി പ്രവര്‍ത്തകരെ പ്രതിചേര്‍ത്തുള്ള കേസ് നിലനില്‍ക്കുകയാണ്.
2022 ജനുവരിയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അടക്കമുള്ള അനുസ്മരണങ്ങള്‍ സംഘടിപ്പിച്ച് വര്‍ഗീയലഹളയ്‌ക്കും ഇവര്‍ കോപ്പുകൂട്ടിയിരുന്നു. 2022 ഏപ്രിലില്‍ മഞ്ചേരി നഗരസഭയിലെ മുസ്ലിംലീഗ് കൗണ്‍സിലര്‍ തളാപ്പില്‍ ജലീലിനെ കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐക്കാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നതായി ആരോപണം ഉണ്ടായിരുന്നു. 2022 ഒക്ടോബര്‍ 10നാണ് കൊച്ചിയിലെ എന്‍ഐഎ സംഘം മഞ്ചേരിയിലെ ഗ്രീന്‍വാലിയില്‍ ആദ്യമായി പരിശോധനയ്‌ക്ക് എത്തയത്. അതിന് മുമ്പുതന്നെ ഇവിടം എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. നിരോധനത്തോടെ മുങ്ങിയ പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സി.എ. റഊഫ് ഇവിടെയെത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചാണ് എന്‍ഐഎ എത്തിയത്. പരിശോധനയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ആശയപ്രചാരണ പുസ്തകങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇമാം കൗണ്‍സില്‍ നേതാവ് കരമന അഷ്‌റഫ് മൗലവി താമസിച്ചതിന്റെ തെളിവുകളും എന്‍ഐഎ ശേഖരിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സ്ഥാപനത്തിലെത്തി ക്ലാസ് എടുത്തതിന്റെ വിവരങ്ങളും ലഭിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പരീശീലനം നടത്തുന്നുവെന്ന കാരണത്താലാണ് യുഎപിഎ വകുപ്പുകള്‍ പ്രകാരം എന്‍ഡിഎ ഗ്രീന്‍വാലി അക്കാദമി കണ്ടുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: