മുംബയ് : സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 7 വരെ ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള 22 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാകച് ആണ് ടീം പ്രഖ്യാപിച്ചത്.
മലയാളി താരം രാഹുല്‍ കെ പി ടീമില്‍ ഇടം പിടിച്ചു. ഗുര്‍പ്രീത്, സന്ദേശ് ജിങ്കന്, സുനില്‍ ഛേത്രി എന്നിവരും ടീമിലുള്‍പ്പെടുന്നു.
ചൈന , ബംഗ്ലാദേശ്, മ്യാന്മര് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ ഗ്രൂപ്പ് എയില്‍ ആണുളളത്. ആറ് ഗ്രൂപ്പുകളായി തിരിച്ച് 23 ടീമുകളാണ് ഏഷ്യന്‍ ഗെയിംസില്‍ കളിക്കുന്നത്. ഗ്രൂപ്പ് എ, ബി, സി, ഇ, എഫ് എന്നിവയ്ക്ക് നാല് ടീമുകള്‍ വീതവും ഗ്രൂപ്പ് ഡിയില്‍ മൂന്ന് ടീമുകളുമാണുളളത്.
ഇന്ത്യ രണ്ട് തവണ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായിട്ടുണ്ട്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ടീം ഏഷ്യന്‍ ഗെയിംസിനെത്തുന്നത്.
ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, ഗുര്‍മീത് സിംഗ്, ധീരജ് സിംഗ് മൊയ്റംഗ്തെം.
ഡിഫന്‍ഡര്‍മാര്‍: സന്ദേശ് ജിംഗന്, അന്‍വര്‍ അലി, നരേന്ദര്‍ ഗഹ്ലോട്ട്, ലാല്‍ചുങ്നുംഗ, ആകാശ് മിശ്ര, റോഷന് സിംഗ്, ആശിഷ് റായ്.
മിഡ്ഫീല്‍ഡര്‍മാര്‍: ജീക്സണ് സിംഗ് തൗണോജം, സുരേഷ് സിംഗ് വാങ്ജാം, അപുയ റാള്‍ട്ടെ, അമര്‍ജിത് സിംഗ് കിയാം, രാഹുല്‍ കെ.പി, നൗറെം മഹേഷ് സിംഗ്.
ഫോര്‍വേഡുകള്‍: ശിവശക്തി നാരായണന്, റഹീം അലി, അനികേത് ജാദവ്, വിക്രം പ്രതാപ് സിങ്, രോഹിത് ദാനു, സുനില്‍ ഛേത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: