ന്യൂദല്‍ഹി: ദല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും കേന്ദ്രസര്‍ക്കാരിന് നിയന്ത്രിക്കാനാവുന്ന ദല്‍ഹി സേവന ബില്‍ നിയമമാക്കുന്നതിന് മുന്നോടിയായി ലോക് സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ആണ് ഗവ. ഓഫ് നാഷണല്‍ കാപിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി (ഭേദഗതി) ബില്‍ അവതരിപ്പിച്ചത്. ഇത് സംബന്ധിച്ച് ദല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായാണ് കൂടുതല്‍ വ്യക്തതവരുത്തുന്ന ബില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. നേരത്തെ ഓര്‍ഡിനന്‍സായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്.
നേരത്തെ ദല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ ബോര്‍ഡുകളിലേക്കും കോര്‍പറേഷനുകളിലേക്കും ബോഡികളിലേക്കും അംഗങ്ങളെയും ചെയര്‍പേഴ്സണെയും നിയമിക്കുന്നതിനുള്ള സര്‍വ്വാധികാരങ്ങളും ദല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ ഓര്‍ഡിനന്‍സ് സുപ്രീംകോടതി അംഗീകരിച്ചില്ല. പൊലീസ്, ഭൂമി, ക്രമസമാധാനം എന്നിവ ഒഴിച്ച് മറ്റെല്ലാറ്റിലും അധികാരം ദല്‍ഹി സര്‍ക്കാരിന് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ വാദം. ഇതുകൊണ്ടാണ്ട ഓര്‍ഡിനന്‍സിലെ ചില ഭാഗങ്ങളില്‍ ഭേദഗതി വരുത്തി അത് ബില്ലായി അവതരിപ്പിച്ച് നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ദല്‍ഹി സര്‍വ്വീസസ് ബില്‍ നിയമമായാല്‍ സുപ്രീംകോടതിയ്ക്ക് ഒന്നും ചെയാനാവില്ല.
പ്രതിപക്ഷപാര്‍ട്ടികള്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അനുകൂലിച്ച് ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രതിപക്ഷത്തെ ഞെട്ടിച്ച് ഒഡിഷയിലെ ബിജു ജനതാദള്‍ ബില്ലിനെ അനുകൂലിച്ചു.ബില്ലിനെ നഖശിഖാന്തം എതിര്‍ക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ആം ആദ്മി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന് എല്ലാ വിധ പിന്തുണയും നല്‍കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. അതിനിടയിലാണ് ഒഡിഷിലെ ബിജുജനതാദള്‍ പാര്‍ട്ടിയുടെ വക്താവ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ അനുകൂലിച്ചത്.
പ്രതിപക്ഷത്തിന് വേണ്ടി ആദിര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന് എന്നിവര്‍ ബിില്ലിനെ എതിര്‍ത്തു. ഭരണ ഘടന ദല്‍ഹിയുമായി ബന്ധപ്പെട്ട് ഏത് നിയമവും പാസാക്കാന്‍ സഭയ്ക്ക് അംഗീകാരം നല്‍കുന്നുണ്ടെന്ന് ബില്ലിനെ അനുകൂലിച്ച് സംസാരിച്ചഅമിത് ഷാ പറഞ്ഞു. പാര്‍ലമെന്റിന് ദല്‍ഹിയെന്ന കേന്ദ്രഭരണപ്രദേശം സംബന്ധിച്ച് എന്ത് നിയമവും കൊണ്ടുവരാമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ബില്‍ ദല്‍ഹി എന്ന കേന്ദ്രഭഭരണപ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍, അവിടുത്തെ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സേവന വ്യവസ്ഥകള്‍ ഉള്‍പ്പെടെ ഒട്ടേറെ അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: