കൊച്ചി: കലാപത്തെ പിന്നാലെ ഹരിയാനയില്‍ നിന്നുള്ള ട്രെയിനുകളും മറ്റ് ഗതാഗത സൗകര്യങ്ങളും റദ്ദാക്കിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്.
മില്‍മ മുന്‍ ചെയര്മാന് പി.ടി.ഗോപാല കുറുപ്പും സംഘടനയിലെ ഏതാനും ഉദ്യോഗസ്ഥരും കര്‍ണാലില്‍ കുടുങ്ങികിടക്കുകയാണ്. ക്ഷീരവികസനവുമായി ബന്ധപ്പെട്ട യോഗത്തിനാണ് ഞങ്ങള്‍ വന്നത്, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ മടങ്ങാന്‍ കഴിയുന്നില്ല. ഇവരെല്ലാം സുരക്ഷിതരാണെന്നും ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ലെന്നും അദേഹം പ്രതികരിച്ചതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കൊച്ചിയില്‍ നിന്നുള്ള 20 പേരടങ്ങുന്ന സംഘം പാനിപ്പത്തിലുണ്ട്. അതിര്‍ത്തിയിലെ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സല്യൂട്ട് സോള്‍ജേഴ്സ് എന്ന പരിപാടിയുടെ ഭാഗമായാണ് റോട്ടറി ക്ലബ് ഓഫ് കൊച്ചി പെരിയാറിലെ 20 പേരടങ്ങുന്ന സംഘം വാഗായിലെ ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയിലേക്ക് പോയതായിരുന്നു അവര്‍.
പാനിപ്പത്തില്‍ മടങ്ങുന്ന വഴിയാണ് സംഘം കുടുങ്ങിയതെന്ന് സംഘാംഗമായ അഡ്വ. മനോജ് സന്ദേശത്തില്‍ പറഞ്ഞു. സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഒരുക്കിയ ക്യാമ്പിലാണ് ഇവരെയെല്ലാം പാര്‍പ്പിച്ചിരിക്കുതെന്നും മനോജ് പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറുന്നൂറോളം പേര് ക്യാമ്പിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: