Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഷ്ണുഭക്തിയില്‍ ആത്മാര്‍പ്പണത്തോടെ പ്രഹ്ലാദന്‍

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Aug 1, 2023, 04:32 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ദേവസമൂഹത്തിന് പ്രഹ്ലാദനെക്കുറിച്ച് പ്രിയം വര്‍ദ്ധിച്ചു. പ്രതിദിനം ഭക്തിയോടെ പ്രഹ്ലാദന്‍ വിഷ്ണുവിനെത്തന്നെ സര്‍വഥാ ഭജിച്ച് നിരന്തരം  പൂജാപരനായ അസുരനവരനു ദൃശ്യത്തില്‍ പ്രിയമില്ലാതെയായി. ഭോഗാദികലനകളെല്ലാം അശ്ശേഷം നശിച്ച് വിശ്രാന്തിയെ പ്രാപിച്ചില്ല.  അവന്റെ മാനസം അക്കാലം ഇളകിയാടുന്ന സ്ഥിതിയെ പ്രാപിച്ചു.  ഗരുഡവാഹനനും മാധവനുമായ ആ കൃപാബ്ധി പ്രഹ്ലാദന്റെ ദുരിതസുരേശ്വരസ്ഥിതിയെ സര്‍വഗതയാകുന്ന ബുദ്ധിയില്‍ നന്നായി ധരിച്ച് പെട്ടെന്ന് ക്ഷീരസാഗരത്തിങ്കല്‍നിന്നു രസാതലങ്ങളിലൂടെ സഹര്‍ഷം അസുരപ്രവരന്‍ പ്രഹ്ലാദന്റെ  പൂജാഗൃഹത്തിലെത്തി ആ പ്രഭു വിളങ്ങി. ജനാര്‍ദ്ദനന്‍ ആവിര്‍ഭവിച്ചതായി അറിഞ്ഞ് പ്രഹ്ലാദന്‍ രണ്ടുമടങ്ങ് അധികം പൂജിച്ച് മുകുന്ദനെ സ്തുതിച്ചു. ത്രിഭുവനമായ നികേതനത്തിന് അഭിരാമമായുള്ള ഒരു ഭണ്ഡാരമായി, കളങ്കമൊക്കെയും കളഞ്ഞ്, അതിമാത്രം വിളങ്ങുന്ന ഈശനായി, ശരണ്യനായി, സദാ ശരണമില്ലാതെ വലഞ്ഞിടുന്നോര്‍ക്ക് ശരണമായി, ജനിമൃതിവിഹീനനായി, വരദനായി, സര്‍വേശ്വരനായുള്ളോരു ഹരിയെ ഭക്ത്യാ ഞാന്‍ ശരണം പ്രാപിച്ചേന്‍.  

കരിങ്കൂവളദലനിരപോലെ സുരരുചിരതരശരീരനായി, കളങ്കംകൂടാതെ ശരത്ക്കാലത്തില്‍ വിളങ്ങുന്ന ആകാശജടാകാരനായി, തിമിരം, അഞ്ജനം, വണ്ട് ഇവയോടു സമമായുള്ള ശോഭകലര്‍ന്നവനായി, സരസിജചക്രഗദാധരനായ ഹരിയെ ഭക്തിയോടെ ഞാന്‍ ശരണം പ്രാപിച്ചേന്‍. വിമലനായി, ശ്രുതിരണിത പത്മജഭ്രമരനായ (താമരയ്‌ക്കുള്ളില്‍ വണ്ടിരുന്നു ശ്രുതിപോലെ പുറപ്പെടുവിക്കുന്ന ശബ്ദത്തോടെയുള്ളവനായ), എന്റെ ഹൃദയമായുള്ള താമരയ്‌ക്കു ജലാശയമായുള്ള ഹരിയെ ഭക്തിയോടെ ഞാന്‍ ശരണം പ്രാപിച്ചേന്‍. വെളുത്തുമിന്നുന്ന നഖങ്ങളാകുന്ന നക്ഷത്രങ്ങള്‍ വളരെ ഭംഗിയായി വിലസുകകൊണ്ടും അഴകേറുന്ന പുഞ്ചിരിയുള്ള മുഖമാകുന്ന മുഴുചന്ദ്രബിംബം വിളങ്ങുകകൊണ്ടും തിരുമാറില്‍ വളരെ വിളങ്ങീടുന്ന മണിമരീചാജാലമായ ഗംഗകൊണ്ടും ശരത്ക്കാലത്തെ അമലമായ ആകാശത്തോടൊത്ത ഹരിയെ ഭക്തിയോടെ ഞാന്‍ ശരണം പ്രാപിച്ചേന്‍. ശ്രേഷ്ഠമായ മൂലോകമെന്ന സരസ്സില്‍ നല്ല ഒരു വെള്ളത്താമരയായി തമസ്സോടൊത്ത വിമോഹത്തെ നീക്കാന്‍ വിമലമായ മണിവിളക്കായി, സ്ഫുടതരമായി ചിദാത്മതത്ത്വമായി, ജഡത്വം കൈവിട്ടു വിളങ്ങുന്ന പരനായി, ലോകാര്‍ത്തിഹരനായുള്ള ഹരിയെ ഞാന്‍ ശരണം പ്രാപിച്ചേന്‍.  പുതുതായി വിടര്‍ന്ന് കൂട്ടത്തോടെ ശോഭിക്കുന്ന പത്മത്തിലുള്ള പൊടിപോല്‍ വെളുപ്പുള്ള താമരയുടെ ഉടലിനാല്‍ നല്ലവണ്ണം അലംകൃതാംഗനായി, സന്ധ്യപോലെ അരുണമായുള്ള കുറിക്കൂട്ട് ഏറ്റവും ഭംഗിയായി അണിഞ്ഞുള്ള, മഞ്ഞള്‍ നിറത്തിലുള്ള വസ്ത്രം ധരിച്ച, ഹരിയെ ഞാന്‍ ശരണം പ്രാപിച്ചേന്‍. ലോകസൃഷ്ടിയെന്ന ലീലയെ മുടങ്ങാതെ നിരന്തരം ചെയ്തു വസിക്കുന്നവനായി, എങ്ങും ജനിക്കാത്തവനായി, സദാപി അപവര്‍ദ്ധനനായി, വിശാലനായി, യുഗസഞ്ചയങ്ങളോളം പ്രായമുള്ളവനാകിലും സുകുമാരാംഗനായ ചെറിയ കുട്ടിയായി ഒരു പേരാലിലയില്‍ ശയിക്കുന്ന ഹരിയെ ഞാന്‍ ശരണം പ്രാപിച്ചേന്‍.  ദിതിജപത്മിനീതുഷാരപാതമായി, ത്രിദശപത്മിനീദിവാകരനായി, വിരിഞ്ചപത്മിനീജലാവപൂരമായി, ഉരസ്ഥലാംബുജനികേതനനായി, ഗുരുകൃപാബ്ധിയായി വിഭുവായീടുന്ന ഹരിയെ ഞാന്‍ ശരണം പ്രാപിച്ചേന്‍.  

ഈ വണ്ണം പ്രഹ്ലാദന്‍ സ്തുതിച്ചനേരം കുവലയേക്ഷണനായ വിഷ്ണു അരുള്‍ചെയ്തു: ”ഗുണാംബുധേ! എന്റെ ഭക്തപ്രവര! ഇനിയൊരിക്കലും ജനിമൃതിദുഃഖം  നിനക്കുണ്ടാകാതിരിക്കാനായി കരളില്‍ നന്നെന്നു കരുതീടുന്ന ഒരു വരത്തെ ഇപ്പോള്‍ വരിച്ചുകൊണ്ടാലും.” ”സകലസങ്കല്പഫലങ്ങളെല്ലാം നല്‍കുന്ന സകലലോകേശ്വര! വളരെ ഉദാരമായി തിരുമനസ്സിങ്കല്‍ കരുതുന്നതായ ആ വരം എനിക്കു തന്നരുളിയാലും.” ഈവണ്ണം പ്രഹ്ലാദന്‍ ഉണര്‍ത്തിയപ്പോള്‍ ഭുവനനായകനായ വിഷ്ണു നല്ലവണ്ണം സന്തോഷിച്ചു.  പെട്ടെന്ന് സംഭ്രമം മുഴുവന്‍ നീങ്ങാനും പരമമായ ഫലം ലഭിക്കാനും പരബ്രഹ്മത്തിങ്കല്‍ വിശ്രാന്തി ഭവിച്ചീടുംവരെ തവ വിചാരം ഉല്‍ഭവിക്കട്ടെ.’’ എന്നു ഭവഭയഹരന്‍ അനുഗ്രഹിച്ച് ഉഗ്രമായ ശബ്ദത്തോടെ കടലിലുണ്ടാകുന്ന അലയടിയെന്നപോലെ വിഷ്ണു അവിടെ മറഞ്ഞു. ഭഗവാന്‍ മറഞ്ഞപ്പോള്‍ ഉദ്വാസനാംഗഭൂതമായ പുഷ്പാഞ്ജലിചെയ്തു പ്രഹ്ലാദന്‍ പത്മാസനസ്ഥിതനായി ആനന്ദത്തോടെ ജനാര്‍ദ്ദനനെ വളരെ സ്തുതിച്ചു. പാദങ്ങളെ തുടകള്‍ക്കുമേല്‍ ചേര്‍ത്തുവെക്കുന്നതിനെ സത്തുക്കള്‍ ഗുണമെഴുന്ന പത്മാസനമെന്നു പറയുന്നു.  ദനുജനായകന്‍ അനന്തരം തന്റെ ഉള്ളില്‍ ഇങ്ങനെ വിചാരിച്ചു- ഭവത്തിനു ശത്രുവാകുന്ന ദേവന്‍ ”വിചാരവാനായി ഭവിക്കേണം ന” എന്ന് അരുളിച്ചെയ്തു. അതുകൊണ്ട് ഞാന്‍ ആത്മവിചാരത്തെ ചെയ്യുന്നതിന്നായി ഇപ്പോള്‍ തുനിഞ്ഞീടുന്നു.  ഞാന്‍ പറയുന്നു, നന്നായി നടന്നുകൊള്ളുന്നു, ഇരിക്കുന്നു, വിചാരിക്കുന്നു,  ഈവണ്ണമൊക്കെയും അഭിമാനിയായി ഭവിച്ച ഞാന്‍ വിചാരിച്ചാല്‍ ആരായിടുന്നു? മലകളും വൃക്ഷങ്ങളും പുല്ലുകളും ഒക്കെച്ചേര്‍ന്നിരിക്കുന്ന ഈ ജഗത്ത് ദൃഢമായും ഞാനല്ല.

(തുടരും)

Tags: Lord VishnuHindutvaആത്മീയതഭക്തിഹൈന്ദവപ്രാര്‍ത്ഥന
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

India

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയെയും മഠത്തെയും വിമര്‍ശിച്ച് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ് വെല്ലുമായി കൈരളി ചാനലിന് വേണ്ടി അഭിമുഖം നടത്തുന്നു(ഇടത്ത്) മാതാ അമൃതാനന്ദമയി (നടുവില്‍) ഉണ്ണന്‍ചാണ്ടി (വലത്ത്)
Kerala

അന്ന് ജോണ്‍ ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയ്‌ക്കെതിരെ വിവാദമുണ്ടാക്കിയപ്പോള്‍ അമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്…

ബേഡ് ഗേള്‍ എന്ന സിനിമയില്‍ നിന്നും ഒരു രംഗം (ഇടത്ത്) അനുരാഗ് കശ്യപ് (വലത്ത്)
Entertainment

ഇതിനൊക്കെയാണോ അനുരാഗ് കശ്യപ് കേരളത്തില്‍ താമസമാക്കുന്നത്? ബ്രാഹ്മണപെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന ചിത്രവുമായി അനുരാഗ്

പുതിയ വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies