തൃശൂര്‍: കലാമൂല്യമുള്ള സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച സംവിധായകനായിരുന്നു ഭരതനെന്ന് സംവിധായകന് സത്യന് അന്തിക്കാട്. സിനിമ ആദ്യം ജനിക്കുന്നത് സംവിധായകന്റെ മനസിലാണ്. തന്റെ സിനിമകള്‍ പുറത്തിറങ്ങിയാല്‍ ആദ്യ അഭിനന്ദനം ഭരതന്റെതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരതന് സമൃതി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സത്യന് അന്തിക്കാട്. ഭരതന് സ്മൃതി രജതജൂബിലി അവാര്‍ഡ് സംവിധായകന് പ്രിയദര്ശന് ഏറ്റുവാങ്ങി. സംവിധായകന് ജയരാജ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പിന്നണിഗായകന്‍ പി. ജയചന്ദ്രന് അവാര്‍ഡ് സമര്‍പ്പണം നടത്തി. കല്യാണ്‍ ഭരതമുദ്ര കല്യാണ്‍ ജ്വല്ലേഴ്സ് എക്സി. ഡയറക്ടര്‍ രാജേഷ് കല്യാണരാമന് പ്രിയദര്ശന് സമ്മാനിച്ചു. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര, മ്യൂസിക് ഡയറക്ടര്‍ പി.കെ. സണ്ണി, അജയന് അടാട്ട്, ജിതിന്‍രാജ് കേളി, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരെയും ആദരിച്ചു.
നടന്മാരായ ബാബു ആന്റണി, രാമു, ഭരതന്റെ മകനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരത്, സംഗീത സംവിധായകന് ഔസേപ്പച്ചന്, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്, ഉണ്ണി കെ. വാരിയര്‍ എന്നിവര്‍ സംസാരിച്ചു. എം.പി. സുരേന്ദ്രന് സ്വാഗതവും അനില്‍ വാസുദേവ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗാനസന്ധ്യയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: