ചെന്നൈ : തമിഴ്നാട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടകള്‍ കൊല്ലപ്പെട്ടു. രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിലാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ട വിനോദ് പത്തും രമേശ് അഞ്ചും കൊലക്കേസുകളില്‍ പ്രതിയാണ്.
ഗഡുവഞ്ചേിരിയില് വാഹനപരിശോധനക്കിടെ എസ്യുവിയില് അമിതവേഗതയിലെത്തിയ നാലംഗ സംഘം പോലീസ് പെട്രോളിങ് വാഹനത്തെ ഇടിച്ചു. വാഹനം പരിശോധിക്കാന്‍ തുടങ്ങിയതോടെ അവര്‍ വെട്ടുകത്തിയുമായി ആക്രമിക്കാന്‍ ഒരുങ്ങുകയും നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ പ്രാണരക്ഷാര്‍ത്ഥം തിരിച്ചു വെടിവെച്ചതാണെന്ന് പോലീസ് അറിയിച്ചു.
കാറിലുണ്ടായിരുന്നവരില്‍ രണ്ട് പേര് ഓടിരക്ഷപ്പെട്ടു. പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അഡീഷണല്‍ കമ്മിഷണര്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ സബ് ഇന്‍സ്പെക്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ പോലീസ് ഏറ്റുമുട്ടല്‍ കൊല നടത്തിയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ട് പ്രതികളും പത്തോളം കൊലക്കേസുകളിലെ പ്രതിയാണ്. വിനോദ് പത്ത് കേസുകളിലും രമേശ് അഞ്ച് കേസുകളിലേയും പ്രതിപ്പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: