കണ്ണൂര്‍: ആലുവയില്‍ അഞ്ചു വയസ്സുകാരിയായ ബാലികയുടെ അരും കൊലയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി അഭിഭാഷകരുടെ പ്രതിഷേധം. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ കോടതി പരിസരങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് കണ്ണൂര്‍ കോടതി പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്തു. അഡ്വ. ജോജോ, അഡ്വ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഭിഭാഷക പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് അഡ്വ. പി.ടി. രഞ്ജന്‍, ജില്ലാ സെക്രട്ടറി അഡ്വ. സന്ദീപ്, സംസ്ഥാന സമിതി അംഗം അഡ്വ. സി. ദീപക് തുടങ്ങിയവര്‍ സംബന്ധിച്ചു.
കൊല്ലത്ത് ഭാരതീയ അധിവക്ത പരിഷത്ത് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ.ആര്. രാജേന്ദ്രന്, സംസ്ഥാന പ്രസിഡന്റ് എസ്.രാജേന്ദ്രന്, കോട്ടയത്ത് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.ബി. അശോക്, തിരുവനന്തപുരുത്ത് സംസ്ഥന സെക്രട്ടറി അഡ്വ. അജിത്ത് അണിയൂര്‍, എറണാകുളത്ത് ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. എം.എ. വിനോദ്, തൃശ്ശൂരില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ആര്. രാജീവ്, കോഴിക്കോട് സംസ്ഥാന സെക്രട്ടറി അഡ്വ.എ പ്രതീഷ്, കാസര്‍കോട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി രവീന്ദ്രന് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: