അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വാര്‍ഡില്‍ ബെഡില്‍ കിടക്കുന്ന രോഗികളുടെ ജീവന് ഭീഷണിയില്‍. തുരുമ്പെടുത്ത് ഏത് നിമിഷവും ഒടിഞ്ഞു വീഴാന്‍ സാധ്യതയുള്ള കട്ടിലുകളാണ് പല വാര്‍ഡുകളിലും. ഇരുമ്പ് കട്ടിലുകളുടെ താഴെ ഭാഗം മുഴുവന്‍ ദ്രവിച്ചിരിക്കുകയാണ്. 16-ാം വാര്‍ഡിലെ കിടക്കകളുടെ അവസ്ഥയാണിത്. ചില കിടക്കകളുടെ താഴെ ഭാഗം അടര്‍ന്നു പോയിരിക്കുകയാണ്. തുടര്‍ന്ന് കാര്‍ഡ് ബോര്‍ഡ് കിടക്കകളില്‍ വെച്ചാണ് രോഗികള്‍ കിടക്കുന്നത്.
കമ്മീഷന്റെ പേരില്‍ ഗുണ നിലവാരമില്ലാത്ത ഉപകരണങ്ങളാണ് ആശുപത്രിയില്‍ വാങ്ങുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കുറഞ്ഞ കാലയളവിനുള്ളില്‍ത്തന്നെ പല ഉപകരണങ്ങളും ആക്രി സാധനങ്ങളായി മാറുകയാണ്. ജീവന് രക്ഷിക്കാനായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കട്ടിലുകളുടെ ഈ ദുരവസ്ഥ മൂലം ജീവന് നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ആശുപത്രിയിലെ പല ഉപകരണങ്ങളുടെയും അവസ്ഥ ഇതാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ അവശ്യ സാധനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിക്കുന്നതായാണ് ആക്ഷേപം. മുന്‍പ് സ്ട്രെച്ചറുകള്‍ തകര്‍ന്ന് രോഗികള്‍ താഴെ വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: