ലഖ്നൗ: ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്. കാശിവിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ പുരാവസ്തുവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള വാരണാസി കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പട്ട് മുസ്ലിം സമുദായം നല്കിയ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് യോഗിയുടെ ഈ അഭ്യര്‍ത്ഥന.
വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ സുദീര്‍ഘമായ അഭിമുഖത്തിലാണ് യോഗിയുടെ ഈ അഭ്യര്‍ത്ഥന.
“ഗ്യാന്‍വാപിയെ പള്ളി എന്ന് വിളിച്ചാല്‍ അത് തര്‍ക്കമായി മാറുന്ന സ്ഥിതിയാണ് ഉള്ളത് ദൈവം കാണാന്‍ കണ്ണുകൊടുത്തവര് കാണട്ടെ. പള്ളിയില്‍ ത്രിശൂലത്തിനെന്താണ് കാര്യം? ഞങ്ങള്‍ അത് അതിനുള്ളില്‍ കൊണ്ടുപോയി സ്ഥാപിച്ചതല്ല. ഗ്യാന്‍വാപിയുടെ ചുമരിലും അത് വ്യക്തമാണ്. അവിടെ ജ്യോതിര്‍ലിംഗമുണ്ട്. മറ്റ് നിരവധി വിഗ്രങ്ങളുണ്ട്.” – യോഗി ആദിത്യനാഥ് പറയുന്നു.
“മുസ്ലിങ്ങള്‍ ഗ്യാന്‍വാപിയുടെ മേലുള്ള അവകാശം വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ച യോഗി ആദിത്യനാഥ് ഈ നിര്‍ദേശം സ്വയം പ്രഖ്യാപിക്കാനും മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ചു. ചരിത്രപരമായ അബദ്ധം തിരുത്തപ്പെടേണ്ടതുണ്ട്.” – യോഗി പറഞ്ഞു.
ഗ്യാന്‍വാപി പള്ളിയ്ക്കുള്ളില്‍ ഹിന്ദു ക്ഷേത്രമാണെന്നാണ് ഒരു വിഭാഗം ഹിന്ദുക്കള്‍ വാദിക്കുന്നത്. അതിന് ഉപോല്‍ബലകമായി തെളിവുകളും അവര്‍ നിരത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: