കൊച്ചി: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ആഗസ്ത് 22 മുതലാണ് സര്‍വീസുകള്‍. ട്രെയിനുകള്‍ ചുവടെ:
- എറണാകുളം-ചെന്നൈ സെന്‍ട്രല്‍ (06046) ആഗസ്ത് 24, 31, സപ്തംബര്‍ ഏഴ് തീയതികളില്‍ രാത്രി ഒമ്പതിന് എറണാകുളത്ത് നിന്ന് പുറപ്പെടും.
- ചെന്നൈ സെന്‍ട്രല്‍-എറണാകുളം സ്പെഷല്‍ (06045) ആഗസ്ത് 25, സപ്തംബര്‍ ഒന്ന്, എട്ട് തീയതികളില്‍ വൈകിട്ട് 3.10ന് പുറപ്പെട്ട് അടുത്ത ദിവസം മൂന്ന് മണിക്ക് എറണാകുളത്തെത്തും.
- താംബരം-മംഗലാപുരം സ്പെഷല്‍ (06041) ആഗസ്ത് 22, 29, സപ്തംബര്‍ അഞ്ച് തീയതികളില്‍ ഉച്ചയ്ക്ക് 1.30 ന് താംബരത്ത് നിന്ന് പുറപ്പെട്ട് അടുത്തദിവസം 6.45 ന് മംഗലാപുരത്ത് എത്തിച്ചേരും.
- മംഗലാപുരം-താംബരം സ്പെഷല്‍ (06042) ആഗസ്ത് 23, 30, സപ്തംബര്‍ 06 തീയതികളില്‍ മംഗലാപുരത്ത് നിന്ന് രാവിലെ 10ന് പുറപ്പെട്ട് അടുത്ത ദിവസം 4.45ന് താംബരത്തെത്തും.
- കൊച്ചുവേളി- ബെംഗളൂരു സ്പെഷല്‍ (06083) ആഗസ്ത് 22, 29, സപ്തംബര്‍ അഞ്ച് തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് വൈകിട്ട് 6.05ന് പുറപ്പെട്ട് അടുത്തദിവസം 10.55ന് ബെംഗളൂരുവില്‍ എത്തും.
- ബെംഗളൂരു-കൊച്ചുവേളി സ്പെഷല്‍ (06084)ആഗസ്ത് 23, 30, സപ്തംബര്‍ ആറ് തീയതികളില്‍ ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട് അടുത്ത ദിവസം ആറിന് കൊച്ചുവേളിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: