ലഖ് നൗ : ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. ബഹ്റൈച്ചിലെ ബസ് സ്റ്റാന്‍റിനടുത്തുള്ള ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത് . ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് നഗരത്തില്‍ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.. എന്നാല്‍ നാലില്‍ കൂടുതല്‍ പേര്‍ക്ക് യോഗം ചേരണമെങ്കില്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങണമായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവിടെ 144 നിലനില്‍ക്കുന്നുണ്ട്. അത് കണക്കിലെടുക്കാതെ, മുന്‍കൂര്‍ പ്രത്യേക അനുമതി വാങ്ങാതെയാണ് എസ് ഡിപിഐ യുടെ 40ല്‍ പരം പേര്‍ യോഗത്തിനായി ഇവിടുത്തെ ഹോട്ടലില്‍ എത്തിയത്.
അറസ്റ്റിലായവർ 144ാം വകുപ്പ് ലംഘിച്ചുവെന്ന് സിറ്റി അഡീഷണല്‍ എസ് പി കുന്‍വാര്‍ ജ്ഞാനഞ്ജയ് സിംഗ് പറഞ്ഞു . യോഗത്തിൽ പങ്കെടുക്കാനായി 40 പേർ എത്തിയിരുന്നു .
സമാജ് വാദി പാര്‍ട്ടി നേതാവും അറിയപ്പെടുന്ന ഗുണ്ടയുമായ കൊല്ലപ്പെട്ട ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദ് നേരത്തേ എസ് ഡിപി ഐക്കാര്‍ യോഗം ചേരാനുദ്ദേശിച്ച ഇതേ ഹോട്ടലില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. ഇവിടെ ദിവസങ്ങളോളം ഒളിവിൽ കഴിയുന്ന സമയത്ത് ആസാദ് അഹമ്മദ് പലരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ബിഎസ് പി നേതാവ് രാജു പാല്‍ എംഎല്‍എയുടെ മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ആസാദ് അഹമ്മദിന്റെ തലയ്‌ക്ക് അഞ്ച് ലക്ഷം വിലയിട്ടിരുന്നു. പിന്നീട് യുപി ഭീകരവിരുദ്ധ സ്ക്വാഡിന്റെ വെടിയേറ്റ് ആസാദ് അഹമ്മദ് കൊല്ലപ്പെടുകയായിരുന്നു. . അതിന്റെ പേരില്‍ കുപ്രസിദ്ധിയാർജ്ജിച്ച ഹോട്ടല്‍ യോഗം ചേരാന്‍ എസ് ഡിപി ഐ തെരഞ്ഞെടുത്തതിനെക്കുറിച്ചും സംശയം വര്‍ധിക്കുന്നു.
.ഈ യോഗത്തിൽ പങ്കെടുക്കാൻ നിരവധി ജില്ലകളിൽ നിന്നുള്ളവരും എത്തിയിരുന്നതായി പറയപ്പെടുന്നു. 9പേരെ അറസ്റ്റ് ചെയ്ത പോലീസ് മറ്റുള്ളവരെ താക്കീത് നൽകി വിട്ടയച്ചു .അറസ്റ്റ് ചെയ്തവരെ കോടതി ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു. എസ് ഡിപി ഐയ്‌ക്ക് അനുയായികള്‍ ഉള്ള സ്ഥലമാണ് ബഹ്‌റൈച്ചിലെ ജർവാൾ പ്രദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: