ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ലിമിറ്റഡിനും ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിനും(ഇന്‍ഡിഗോ) യഥാക്രമം 470, 500 വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) തത്വത്തില്‍ അനുമതി നല്കി. ഇറക്കുമതി ചെയ്യുന്ന വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
രാജ്യസഭയില്‍ വ്യോമയാന സഹമന്ത്രി വി കെ സിംഗ് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.വിമാനങ്ങളുടെ ഇറക്കുമതിക്ക് നിരാക്ഷേപ പത്രം അനുവദിക്കുന്ന സമയത്ത് പാര്‍ക്കിംഗ് സ്ഥലത്തിന്റെ ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
2023-2035 കാലയളവിലാണ് വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുക. പാര്‍ക്കിംഗ് സ്ഥല ലഭ്യത ഉറപ്പുവരുത്തുന്നതിനായി വിമാനത്താവളങ്ങളുമായി ബന്ധപ്പെടാന്‍ വിമാനകമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: