ന്യൂദല്‍ഹി: മണിപ്പൂര്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയ കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാര്‍ വാക്ക് പാലിക്കാതെ മാറിനിന്നപ്പോള്‍ അത് കേരളത്തിന് നാണക്കേടായി. ഇക്കാര്യം തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മല സീതാരാമന് സൂചിപ്പിക്കുകയും ചെയ്തു.
മണിപ്പൂര്‍ പ്രശ്നം 276ാം റൂള്പ്രകാരമാണോ അതോ 176ാം റൂള്‍ പ്രകാരമാണോ ചര്‍ച്ച ചെയ്യേണ്ടത് എന്ന കാര്യത്തില്‍ പ്രതിപക്ഷഎംപിമാര്ക്കിടയില് ഏകാഭിപ്രായമില്ല. ഒരു വിഷയത്തെക്കുറിച്ച് സുദീര്‍ഘമായ ചര്‍ച്ചയാണ് റൂള്‍ 276 ആവശ്യപ്പെടുന്നത്. റൂള്‍ 176 ആകട്ടെ പ്രശ്നത്തെക്കുറിച്ച് ഹ്രസ്വമായ ചര്‍ച്ചയാണ് ആവശ്യപ്പെടുന്നത്.
കേരളത്തിലെ ഇടത് രാജ്യസഭാ എംപിമാരുടെ ഇരട്ടമുഖം തുറന്നുകാണിച്ച് നിര്‍മ്മല സീതാരാമന്റെ വാര്‍ത്താസമ്മേളനം:
കഴിഞ്ഞ ദിവസം മണിപ്പൂരിനെക്കുറിച്ച് റൂള്‍ 176 പ്രകാരം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട എംപിമാരില്‍ കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാരും ഉണ്ടായിരുന്നു. ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, എളമരം കരീം എന്നീ രാജ്യസഭാംഗങ്ങളാണ് റൂള്‍ 176 പ്രകാരം മണിപ്പൂര്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖമൂലം ആവശ്യപ്പെട്ടത്. റൂള്‍ 176 പ്രകാരം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടവരുടെ ലിസ്റ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന് വാര്‍ത്താസമ്മേളനത്തിനിടയില്‍ വായിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, എളമരം കരീം എന്നിവരുടെ പേരുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ റൂള്‍ 176 പ്രകാരം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം ഒരുങ്ങിയപ്പോഴാകട്ടെ ഈ എംപിമാര്‍ എല്ലാവരും ഒഴിഞ്ഞുമാറുകയായിരുന്നു. ഒരു വിഷയം സംബന്ധിച്ച് ഹ്രസ്വമായ ചര്‍ച്ചയാണ് റൂള്‍ 176 പ്രകാരം അനുവദിക്കുക. രണ്ടരമണിക്കൂര്‍ നേരമാണ് രാജ്യസഭ ഈ ചര്‍ച്ചയ്ക്ക് സമയം അനുവദിക്കുക. സര്‍ക്കാരിന് അത് സമ്മതവുമായിരുന്നു. എന്നാല്‍ അതിനിടെയാണ് സിപിഎം എംപിമാര്‍ ഉള്‍പ്പെടെ പിന്‍വാങ്ങിയെന്ന് നിര്‍മ്മല സീതാരാമന് പറയുന്നു. പ്രതിപക്ഷം മണിപ്പൂരിന്റെ പേരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീര് മാത്രമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് പറയിച്ചത് സിപിഎം എംപിമാരുടെ ഈ നയമായിരുന്നു. റൂള്‍ 176 പ്രകാരം മണിപ്പൂര്‍ വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ ഇവരെല്ലാം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് നിര്‍മ്മല സീതാരാമന് അഭിപ്രായപ്പെട്ടു. കേരളത്തിലെ ഇടത് എംപിമാര്‍ക്ക് വേണ്ടത് മണിപ്പൂര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയല്ല പകരം അത് ആളിക്കത്തിച്ച് രാഷ്ട്രീയലാഭം നേടലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: