ദുബായ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിൽ ശിക്ഷയ്‌ക്ക് വിധിച്ച് കുവൈറ്റ് കോടതി. മതാചാരങ്ങളുടെ മറവിൽ ചികിത്സ നടത്തി മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മുസ്ലീം മത പ്രാസംഗികനെയാണ് കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്.
ദുർവാശിയും അസൂയയുമുള്ള പെൺകുട്ടികളെ സുഖപ്പെടുത്താൻ ഖുറാനിലെ ആത്മീയ രോഗശാന്തിയുടെ നിയമപരമായ രൂപമായ “റോക്വിയ” എന്ന ചികിത്സ രീതി തനിക്ക് അറിയാമെന്ന് പെൺകുട്ടികളുടെ പിതാവിനെ ഇയാൾ ബോധ്യപ്പെടുത്തി. തുടർന്ന് തന്റെ വസതിയിലേക്ക് മൂന്ന് പെൺകുട്ടികളെ എത്തിക്കണമെന്നും പ്രാസംഗികൻ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പിതാവ് പെൺകുട്ടികളെ പ്രാസംഗികന്റെ മാഹ്ബോല പ്രദേശത്തുള്ള വസതിയിൽ എത്തിച്ചു.
ചികിത്സയ്‌ക്ക് ശേഷം കരഞ്ഞ് കൊണ്ട് പുറത്തേക്കിറങ്ങിയ പെൺകുട്ടികൾ വീട്ടിലെത്തിയ ശേഷം പ്രാസംഗികൻ തങ്ങളെ ലൈംഗികപരമായി ശരീരത്തിൽ സ്പർശിക്കുകയും ഉപദ്രവിക്കുകയായിരുന്നുവെന്ന് പിതാവിനോട് വെളിപ്പെടുത്തി. തങ്ങളെ സഹായിക്കാമെന്ന് തുടങ്ങിക്കൊണ്ടാണ് അയാൾ മോശമായി പെരുമാറാൻ തുടങ്ങിയതെന്ന് പെൺകുട്ടികൾ വിവരിച്ചു.
പെൺകുട്ടികളുടെ തുറന്നു പറച്ചിലിൽ കാര്യങ്ങൾ മനസിലാക്കിയ പിതാവ് ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകി. ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെപ്പറ്റിയും പെൺമക്കളെ പീഡിപ്പിച്ചതിനെപ്പറ്റിയും കൂടുതൽ അന്വേഷിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും പിതാവ് മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. തുടർന്ന് തെളിവുകൾ പരിശോധിച്ച ശേഷം മന്ത്രാലയം കേസ് പ്രോസിക്യൂഷനിലേക്കും തുടർന്ന് ക്രിമിനൽ കോടതിയിലേക്കും മാറ്റുകയാണുണ്ടായത്.
വിശദമായ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോടതി അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയനുഭവിച്ചതിനു ശേഷം പ്രതിയ രാജ്യത്തു നിന്ന് നാടുകടത്തണമെന്നും കോടതി വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: