ചാവക്കാട്: ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങാനുള്ള അവസാന ഘട്ട ഒരുക്കത്തില്‍. ജൂണ്‍ ഒമ്പതിന് ആരംഭിച്ച ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കുന്നതോടെ യന്ത്രം ഘടിപ്പിച്ച ബോട്ടുകള്‍ക്ക് ഇനി കടലില്‍ പോയി മത്സ്യബന്ധനം നടത്താം.
നിരോധനം അവസാനിക്കുന്നതോടെ ചാകര പ്രതീക്ഷയിലാണ് തീരം. തൃശൂർ ജില്ലയിലെ പ്രധാന ഫിഷ് ലാന്‍ഡിങ് സെന്ററില്‍ ഒന്നായ ചാവക്കാട് മുനക്കകടവില്‍ മത്സ്യബന്ധന ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളിലാണ്. വലകള്‍ എല്ലാം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. കടലമ്മ കനിയും എന്ന് തീരം പ്രതീക്ഷയില്‍ ആണെങ്കിലും കാലാവസ്ഥ ചതിക്കുമോ എന്ന ആശങ്ക മത്സ്യ തൊഴിലാളികളില്‍ നിലനില്‍ക്കുന്നുണ്ട്.
മത്സ്യതൊഴിലാളി സമൂഹത്തിന് സര്‍ക്കാര്‍ പുറപ്പെടിവിച്ച സമശോസ ധനസഹായം മുന്‍കാലപ്രബല്യത്തോടെ നല്‍കണമെന്ന് ഭാരതിയ മത്സ്യപ്രവര്‍ത്തക സംഘം ചാവക്കാട് താലൂക്ക് പാലപ്പെട്ടി ഗ്രാമസമിതി രൂപീകരണയോഗത്തില്‍ ആവശ്യപ്പെട്ടു. ചാവക്കാട് താലൂക്ക് പ്രസിഡന്റ് സുനില്‍കുമാര്‍ അപ്പു അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ സെക്രട്ടറി മോഹന്‍ദാസ് കടകത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഇന്ദിര മുരളി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
സുനിത പലപ്പെട്ടി, സബിത കാപ്പിരിക്കാട്, എം.എസ്.ജിംഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: