തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍പ്പെട്ട് ഉയര്‍ന്ന വള്ളത്തില്‍ അടിച്ച് രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ഫ്രാങ്ക്ളിന്, ജോയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസവും മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു.
തുടര്‍ച്ചയായി ഉണ്ടാവുന്ന അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷാ നടപടികള്‍ സ്വീകരിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മന്ത്രിതല സംഘം ഇന്ന് അദാനി വിഴിഞ്ഞം പോര്‍ട്സ് അധികൃതരുമായും മത്സ്യബന്ധന തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തുന്നുണ്ട്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11 ന് പോര്‍ട്ട് അധികൃതരായും 12 ന് വിവിധ സംഘടനകളുമായും മന്ത്രിതല സംഘം കൂടിക്കാഴ്ച്ച നടത്തും.
മന്ത്രിമാരായ സജി ചെറിയാന്, വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര് അനില്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാകും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക. അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണമാണ് മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന് നേരത്തെ പറഞ്ഞിരുന്നു. പുനര്‍നിര്‍മ്മാണത്തിനുള്ള പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഡിസംബറില്‍ ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: