മുംബൈ: ഓടിക്കൊണ്ടിരുന്ന ജയ്‌പൂർ-മുംബൈ ട്രെയിനിൽ വെടിവയ്‌പ്പ്. ആർപി എഫ്എഎസ് ഐ അടക്കം നാലു പേർ കൊല്ലപ്പെട്ടു. ഒട്ടനവധിപേർക്ക് പരിക്കേറ്റു. ആർപി എഫ് കോൺസ്റ്റബിളാണ് യാത്രക്കാർക്കു നേരെ വെടിയുതിർത്തത്. ആർപിഎഫ് കോൺസ്റ്റബിൾ എഎസ്ഐ, പാൻട്രി ജീവനക്കാരൻ, രണ്ടു യാത്രക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ജയ്‌പുർ-മുംബൈ എക്സ്പ്രസിന്റെ ബി5 കോച്ചിൽ ഇന്നു പുലർച്ചെയാണ് സംഭവം. മുംബൈയിലേക്ക് പോകുന്ന വഴി ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങാണ് (30) യാത്രക്കാർക്കു നേരെ വെടിയുതുർത്തത്. ഇയാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ മാനസികാവസ്ഥ മോശമായിരുന്നെന്നു പോലീസ് പറയുന്നു.
ട്രെയിൻ മീരാ റോഡ് സ്റ്റേഷന് സമീപമെത്തിയപ്പോൾ കോൺസ്റ്റബിൽ സഹയാത്രികർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: