ന്യൂയോര്‍ക്ക്: വിമാനയാത്രയ്ക്കിടെ യാത്രക്കാരിക്കും പതിനാറുകാരിയായ മകള്‍ക്കും സഹയാത്രികനില്‍നിന്ന് ലൈംഗിക അതിക്രമം ഉള്‍പ്പെടെ നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ രണ്ട് മില്യണ്‍ ഡോളര്‍ (ഏകദേശം പതിനാറരക്കോടി രൂപ) നഷ്ടപരിഹാരക്കേസ്.
ന്യൂയോര്‍ക്ക് സിറ്റിയിലെ ജെഎഫ്കെ. വിമാനത്താവളത്തില്‍നിന്ന് ഗ്രീസിലെ ഏഥന്‍സിലേക്കുള്ള ഒമ്പത് മണിക്കൂര്‍ യാത്രക്കിടെ ഇവര്‍ക്ക് മദ്യലഹരിയിലായിരുന്ന സഹയാത്രക്കാരനില്‍നിന്ന് അതിക്രമം നേരിട്ടു എന്നാണ് പരാതി. വിമാനത്തിലെ ജീവനക്കാരോട് സഹായം തേടി. അവര്‍ അത് അവഗണിച്ചു. മാത്രമല്ല തുടര്‍ന്നും കുറ്റാരോപിതനായ യാത്രക്കാരന് കൂടുതല്‍ മദ്യം വിളമ്പി. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ അവഗണനക്കാണ് നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
സഹയാത്രക്കാരന് യാത്രയിലുടനീളം വളരെ മോശമായ രീതിയില്‍ പെരുമാറി. അനുചിതമായ വിധത്തില്‍ പലതവണ ശരീരത്തില്‍ സ്പര്‍ശിച്ചു, ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്ക് ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 2022 ജൂലായ് 26ന് നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ കേസ് നല്‍കിയതിനെക്കുറിച്ചും സംശയമുയര്‍ന്നിട്ടുണ്ട്. വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷം വിമാനത്തിലെ ജീവനക്കാര്‍ അരികിലെത്തി അനിഷ്ടസംഭവത്തിലെ ഖേദപ്രകടനമെന്ന നിലയില്‍ യുവതിക്കും മകള്‍ക്കും 5,000 മൈല്‍ സൗജന്യവിമാനയാത്ര അനുവദിക്കാമെന്ന് അറിയിച്ചതായും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: