ബെംഗളൂരു: പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബൈജൂസില്‍ അക്കാദമിക് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന ആകാന്‍ഷ എന്ന പെണ്‍കുട്ടിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു.
രാജിവെച്ചില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ശമ്പളം തടഞ്ഞുവെക്കുമെന്ന് ബൈജൂസ് ഭീഷണിപ്പെടുത്തിയതായും പൊട്ടിക്കരഞ്ഞുകൊണ്ട് ആകാന്‍ഷ വീഡിയോയിൽ പറയുന്നു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചു വിടുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബെംഗളൂരുവിലെ ആഡംബര ഓഫീസ് കഴിഞ്ഞ ദിവസം ഒഴിഞ്ഞതിന് പിന്നാലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനി നിര്‍ദേശിച്ചിരുന്നു..താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും സർക്കാർ ഇടപെടണമെന്നുമാണ് ആകാന്‍ഷ പറയുന്നത്.
കുടുംബത്തില്‍ വരുമാനമുള്ള ഏക വ്യക്തി താനാണെന്നും ഇവർ പറയുന്നു. ജീവനക്കാർക്ക് മാസങ്ങളായി ശമ്പളവും ആനുകൂല്യവും ബൈജൂസ് നൽകുന്നില്ല. ഈയിടെ 1000ത്തിലേറെ ജീവനക്കാരെ ബൈജൂസ് പിരിച്ചു വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: