അയോധ്യ: ശ്രീരാമജന്മഭൂമി രാമക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മത്തിന് സാക്ഷ്യം വഹിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരം വിശിഷ്ട വ്യക്തികളെത്തുമെന്ന് തീര്‍ത്ഥക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. രാംലാലാ വീണ്ടും പൂര്‍ണശോഭയോടെ പ്രതിഷ്ഠിക്കുന്ന ദിവസം ലോകമെങ്ങും ഉത്സവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2024 ലെ മകരസംക്രമ മുഹൂര്‍ത്തത്തില്‍ പ്രാണപ്രതിഷ്ഠ നടത്താനാവുമെന്ന പ്രതീക്ഷയിലാണ് തീര്‍ഥക്ഷേത്ര ട്രസ്റ്റ് മുന്നോട്ടുപോകുന്നത്. പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള എല്ലാ മഠങ്ങളിലും ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ഭഗവത് കീര്‍ത്തനങ്ങള്‍ മുഴങ്ങും.
പ്രതിഷ്ഠാ കര്‍മ്മത്തിന് സാക്ഷ്യം വഹിക്കാനെത്തുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കായി ആയിരം ഇരിപ്പിടങ്ങള്‍ രാമജന്മഭൂമി സമുച്ചയത്തില്‍ തയാറാക്കുന്നതിനായി. എല്‍എന്‍ടിയിലെ എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രാണ പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: