മാഡ്രിഡ് : ത്രിരാഷ്ട്ര ടോര്‍ണിയോ ഡെല്‍ സെന്റിനാരിയോ 2023 ല്‍ ഹോക്കിയില്‍, ഇന്ത്യന്‍ വനിതാ ടീം ഇന്ന് സ്പെയിനിനെ നേരിടും. ടെറാസയിലാണ് മത്സരം.
നേരത്തെ, ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ 3-0ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യക്കായി ലാല്‍റെംസിയാമി ഹാട്രിക് നേടി.
ഈ വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന് നാല് കളികളില്‍ നിന്ന് നാല് പോയിന്റുണ്ട്. ആതിഥേയരായ സ്പെയിന് നാല് പോയിന്റുമായി രണ്ടാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: