തിരുവനന്തപുരം : അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിയമ നിര്‍മാണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഓണത്തിന് മുമ്പായി അതിഥി ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ആലുവയിലുണ്ടായത് ഏറ്റവും വേദനയുണ്ടായ സംഭവം. ആ കുട്ടിയുടെ കുടുംബം കേരളത്തില്‍ സന്തോഷത്തോയെയാണ് കഴിഞ്ഞത്. നമ്മുടെ തൊഴിലാളികള്‍ക്ക് നല്കുന്നതിനെക്കാള് പരിരക്ഷ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. അതവര് ദുരുപയോഗം ചെയ്യാന്‍ പാടില്ല.
നിയമ നിര്‍മാണത്തിനായി ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍ ശേഖരിക്കും. കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്നതില്‍ പല തടസങ്ങളുണ്ട്. നിലവില്‍ ഉദ്യോഗസ്ഥര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ തൊഴിലാളികള്‍ ഏത് സംസ്ഥാനത്ത് നിന്നാണോ വരുന്നത് അവിടെ നിന്നുള്ള പോലിസ് സര്‍ട്ടിഫിക്കറ്റും, ലേബര്‍ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കുമ്പോള്‍ തൊഴിലാളികളുടെ വരവ് കുറയുമെന്നാണഅ കരുതുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: