തിരുവനന്തപുരം: 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നിര്‍ണയിച്ചതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് അഹിതമായി ഇടപെട്ടെന്ന ആരോപണവുമായി സംവിധായകന് വിനയന്.
രഞ്ജിത്ത് ജൂറി അംഗങ്ങളെ നിയന്ത്രിച്ചെന്നും അങ്ങനെ വിരോധമുള്ളവരുടെ ചിത്രങ്ങളെ പുരസ്കാരം ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കിയെന്നും വിനയന് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
താന്‍ സംവിധാനം ചെയ്ത 19ാം നൂറ്റാണ്ട്’ എന്ന ചിത്രത്തിനെ ഗൂഡാലോചന നടത്തി അവാര്‍ഡ് ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കിയെന്ന് വിനയന് പറയുന്നു.നടി ഗൗതമി ഉള്‍പ്പെടെ ജൂറി അംഗങ്ങള്‍ സിനിമയെ അപമാനിച്ചു. ഈ സിനിമയെ തഴയാന്‍ ഇത്രയേറെ ഗുസ്തി പിടിച്ചതില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്നും വിനയന് ചോദിക്കുന്നു.
രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ തരംതാണ അവസ്ഥയില്‍ എത്തിച്ചിരിക്കുയാണ് .അക്കാദമി ചെയര്മാന് നിരന്തരം ഇടപെടുന്നതായി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പിഎസിനെ വിളിച്ച് പറഞ്ഞിരുന്നതായും വിനയന് ചൂണ്ടിക്കാട്ടി. എന്നാല്‍ നടപടി ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: