ആലപ്പുഴ: പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളുടെ പ്രതിസന്ധികള്‍ പരിഹരിക്കാത്ത സര്‍ക്കാരിന്റെ പുതിയ മദ്യനയം ഈ മേഖലയെ തകര്‍ക്കുമെന്ന് അബ്കാരി മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന കമ്മിറ്റി. വിദേശ മദ്യ വിപണിയെ പരിപോഷിപ്പിക്കുന്നതിനാണ് പതിയ മദ്യ നയം നടപ്പാക്കിയിരിക്കുന്നത്.
കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നതിന് ടോഡിബോര്‍ഡ് രൂപികരിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ 2021 ല്‍ സര്‍ക്കാര്‍ കേരളാ ടോഡി എന്ന ഓമനപേരു നല്കി നയം ഉണ്ടാക്കി. എന്നാല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പുതിയ മദ്യനയത്തിലൂടെ വിദേശമദ്യം സംസ്ഥാനത്ത് ഒഴുക്കാനാണ് ശമിക്കുന്നത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ള് ബ്രാന്‍ഡ്ചെയ്ത് വില്‍ക്കുന്നത് കള്ള് ഷാപ്പുകളുടെ തകര്‍ച്ചയെ ബാധിക്കും.
പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കുന്നത് ബാര്‍ ലോബികളെ സഹായിക്കാനാണ്. അടുത്ത പാര്‍ലമെന്റെ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബാര്‍ ലോബികളുമായി ഉണ്ടാക്കിയ ധാരണയുടെ ഫലമാണ് പുതിയ മദ്യനയം. തെങ്ങ് ചെത്താന്‍ തൊഴിലാളികള്‍ ഇല്ലാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. തൊഴിലാളികളെ സംരക്ഷിക്കാനുള്ള ഒരുനിര്‍ദേശവും പുതിയ അബ്ക്കാരി നയത്തിലില്ല. സംസ്ഥാനത്ത് കള്ളു ഷാപ്പുകളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്.
5901 കള്ളുഷാപ്പുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ലൈസന്‍സുള്ളത് 3600 ഷാപ്പുകള്‍ക്കാണ്. ഇതില്‍ ഇരുനൂറ്റമ്പതോളം ഷാപ്പുകള്‍ അടഞ്ഞു കിടക്കുകയാണ്. ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.പി. ചന്ദ്രശേഖരന് യോഗം ഉദ്ഘാടനം ചെയ്തു. കള്ള് ചെത്ത് വ്യവസായത്തെ തകര്‍ത്ത് വിദേശ മദ്യ ലോബികളെ സഹായിക്കുന്ന നയത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ ഫെഡറേഷന് തീരുമാനിച്ചു. യോഗത്തില്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശശി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍, ബി. രാജശേഖരന്, വി.എന്‍. രവീന്ദ്രന്, എ.സി. കൃഷ്ണന്, എ.ഡി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: