ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും വലിയ എക്സിബിഷന് കേന്ദ്രമായ ഭാരതമണ്ഡപം ഉദ്ഘാടനം ചെയ്ത് രാജ്യതലസ്ഥാനത്ത് മോദി നല്കിയ ഒരു ഉറപ്പുണ്ട് :”മൂന്നാമതും ജയിച്ചാല്‍ ഞാന്‍ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കും. ഇത് മോദി നല്കുന്ന ഉറപ്പാണ്”- മോദി അന്ന് പ്രഖ്യാപനം നടത്തിയപ്പോള്‍ സദസ്സില്‍ വന്‍കരഘോഷമായിരുന്നു. മോദിയുടെ ഈ വാക്കുകളെ ശരിവെയ്ക്കുന്നതാണ് ഈയിടെ പുറത്തുവന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ-വികസന സ്ഥാപനമായ ഇകോറാപ് പുറത്തുവിട്ട റിപ്പോര്‍ട്ട്.
2027ല്‍ (സാമ്പത്തിക വര്‍ഷം കണക്കാക്കിയാല്‍ 2028) ഇന്ത്യ ജര്‍മ്മനിയെയും ജപ്പാനെയും പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് എസ് ബിഐ റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. യുഎസ്, ചൈന, ജപ്പാന്, ജര്‍മ്മനി എന്നിവയ്ക്ക് പിറകിലാണ് ഇന്ത്യ.
നേരത്തെ പ്രവചിച്ചതിനേക്കാള്‍ രണ്ട് വര്‍ഷം മുന്‍പേ ഇന്ത്യ മൂന്നാമത്തെ ആഗോളശക്തിയാകും
2014 മുതല്‍ ഇന്ത്യ സ്വീകരിച്ച വികസന പാത കണക്കിലെടുത്താന് 2027ല്‍ (2028ലെ സാമ്പത്തിക വര്‍ഷത്തില്‍) ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. മാര്‍ച്ച് 2023ലെ ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ കണക്കെടുത്താന്‍ ഇത് മനസ്സിലാകുമെന്നും പറയുന്നു. 2014ല്‍ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ 2027 ആകുമ്പോള്‍ ഏഴ് സ്ഥാനങ്ങള്‍ കൂടി കയറി മൂന്നാം സ്ഥാനത്തേക്ക് എത്തുകയാണ്. നേരത്തെ 2029ല്‍ ഇത് സംഭവിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ ഇത് 2027ല്‍ തന്നെ സംഭവിക്കുമെന്ന് കരുതുന്നതായി എസ് ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2022-2027 കാലഘട്ടത്തില്‍ ഇന്ത്യ നേടിയ വളര്‍ച്ച മാത്രം ആസ്ത്രേല്യയുടെ സമ്പദ്ഘടനയേക്കാള്‍ വലുതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
സാമ്പത്തിക വളര്‍ച്ച ഈ തോതില്‍ തുടര്‍ന്നാല്‍ ഇന്ത്യ ഓരോ രണ്ട് വര്‍ഷം തോറും 0.75 ട്രില്ല്യണ്‍ ഡോളര്‍ വീതം വളരും. ഇതോടെ 2047ല്‍ ഇന്ത്യ 20 ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടനയായി മാറും. ആഗോള ജിഡിപിയിലേക്കുള്ള (ആഗോള തലത്തിലുള്ള മൊത്ത ആഭ്യന്തരോല്പാദനം ) 2027ല്‍ നാല് ശതമാനമായി ഉയരും. – റിപ്പോര്‍ട്ട് പറയുന്നു.
യുപിയും മഹാരാഷ്ട്രയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും
ലോകമാകെ അനിശ്ചിതാവസ്ഥ തുടരുമ്പോള്‍ ഇന്ത്യ 2024 സാമ്പത്തിക വര്‍ഷം 6.5 മുതല്‍ 7 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടുന്നത് വലിയ കാര്യമാണ്- എസ് ബിഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമ്പോള്‍ ബിജെപി ഭരിയ്ക്കുന്ന രണ്ട് സംസ്ഥാനങ്ങളായ യുപിയുടെയും മഹാരാഷ്ട്രയുടെയും സമ്പദ് ഘടന 50000 കോടി ഡോളറിന് മുകളിലേക്ക് കുതിയ്ക്കും. ഈ സംസ്ഥാനങ്ങളുടെ സമ്പദ്ഘടന വിയറ്റ്നാം, നോര്‍വ്വേ എന്നീ രാജ്യങ്ങളേക്കാള്‍ വലിപ്പമുള്ളതായിരിക്കും. -എസ് ബിഐ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: