തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്ത് 100 എപ്പിസോഡ് പൂര്‍ത്തിയായതിന്റെ ഭാഗമായി മന് കി ബാത്ത് താലൂക്ക് / ജില്ലാതല മത്സരങ്ങള്‍ നാളെ (ജൂലൈ 30 ന്) കേന്ദ്ര യുവജനകാര്യ, സ്പോര്‍ട്സ് മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘടിപ്പിക്കും.
തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ രാവിലെ 10 മണിക്ക് വിദേശകാര്യപാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് പരിപാടി ഉദ്ഘാടനം ചെയ്യും. കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മന് കീ ബാത്തിന്റെ നൂറ്റിമൂന്നാം ലക്കം പരിപാടിയില്‍ തത്സമയം പ്രക്ഷേപണം ചെയ്യും.
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിഭാഗങ്ങളില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് താലൂക്ക് തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.
മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ സ്ഥാപനങ്ങള്‍ നല്കുന്ന സാക്ഷ്യപത്രം സഹിതം രാവിലെ 9.00 മണിക്ക് മുന്‍പായി പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ എത്തിച്ചേരണം. മത്സരങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിക്കും. ആഗസ്ത് 15നു ന്യൂദല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കുവാനും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി സംവദിക്കാനും വിജയികള്‍ക്ക് അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: