ഡമാസ്കസ്(സിറിയ): മുഹറം ആഘോഷിക്കുന്നതിനിടെ സിറിയയില്‍ സ്ഫോടനം. ആറ് പേര് മരിച്ചു. 46 പേര്‍ക്ക് പരിക്കറ്റു. ഡമാസ്കസിന് തെക്ക് അല്‍-സയീദ സൈനബ് ശവകുടീരത്തിന് സമീപമുള്ള അല്‍-സുഡാന് സ്ട്രീറ്റിലായിരുന്നു സ്ഫോടനം. ഒരു ടാക്സികാബിന് സമീപമുള്ള മോട്ടോര്‍ബൈക്കില്‍ ഒളിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഷിയാ ഇസ്ലാം സ്ഥാപകനായ ഇമാം അലിയുടെ മകള്‍ സയീദ സൈനബിന്റെ കബറാണ് സിറിയയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രം.
പരിക്കേറ്റ എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റിയെന്ന് സിറിയന്‍ ആരോഗ്യ മന്ത്രി ഹസന് അല്‍ ഗബ്ബാഷ് അറിയിച്ചു. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നതനുസരിച്ച്, ഇറാന്റെ പിന്തുണയോടെ വിമതര്‍ നടത്തുന്ന സൈനിക സ്റ്റേഷന് സമീപമാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: