തിരുവനന്തപുരം: അടച്ചുപൂട്ടിയ എല്ലാ മദ്യഷാപ്പുകളും തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ മദ്യവർജനമാണ് ഇടതുപക്ഷ നയമെന്ന് ആവർത്തിച്ച് മന്ത്രി എം.ബി. രാജേഷ്.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016ല്‍ കേരളത്തില്‍ 29 ബാറുകളും 306 ബെവ് കോ ഔട്ട്ലെറ്റുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 440 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി. കഴിഞ്ഞ ആറര വര്‍ഷത്തിനുള്ളില്‍ 250 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും പുതിയ പത്ത് മദ്യഷാപ്പുകള്‍ തുറന്നു. ഇതിന് പുറമെ വൈകെത 91 ബെവ് കോ ഔട്ട്ലെറ്റുകള്‍ നഗരങ്ങളിലും 84 ഔട്ട് ലെറ്റുകള്‍ ഗ്രാമങ്ങളിലും തുറക്കും. ഇതിനിടെയാണ് മദ്യവര്‍ജ്ജനമാണ് ഇടത് നയമെന്ന എം.ബി. രാജേഷിന്റെ പ്രസ്താവന.
“കള്ളുചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനാണ് പുതിയ നയം ഊന്നൽ നൽകിയിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലെ മദ്യഷാപ്പുകളും മദ്യ ഉപഭോഗവും താരതമ്യം ചെയ്താണ് എക്സൈസ് മന്ത്രി മദ്യനയത്തെ ന്യായീകരിച്ചത്. കർണാടകയിൽ 3980ഉം തമിഴ്‌നാട്ടിൽ 6380ഉം ഔട്ട്‌ലെറ്റുകളുള്ളപ്പോൾ കേരത്തിൽ 309 ഔട്ട്‌ലെറ്റുകൾ മാത്രമാണുള്ളത്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാൾ കുറവാണ്”- എം.ബി. രാജേഷ് പറഞ്ഞു.
“പുതിയ നയം കള്ളുചെത്ത് വ്യവസായത്തെ തകർക്കുമെന്ന ആരോപണം ശരിയല്ല. തെറ്റിദ്ധാരണകൾ മാറ്റാൻ ശ്രമിക്കും.” – മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: