തിരുവനന്തപുരം : നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയെന്ന കേസില്‍ അമ്മ അറസ്റ്റില്‍. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനി ജൂലിയെ ആണ് പോലീസ് പിടിയിലായത്. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയതാണ്. അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ ഇവര്‍ പ്രസവിച്ച ഉടന്‍ ശ്വാസം മുട്ടിച്ച് കൊന്നശേഷം വീടിന് സമീപത്തായി കുഴിച്ചിടുകയായിരുന്നു.
ഈ കഴിഞ്ഞ പതിനെട്ടാം തിയതിയാണ് സംഭവം പുറത്തറിയുന്നത്. തെരുവുനായകള്‍ കടിച്ചു വലിക്കുന്ന നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കടപ്പുറത്ത് നാട്ടുകാര്‍ കണ്ടെത്തി. ഉടന്‍ തന്നെ അവര്‍ പോലീസിനേയും അറിയിച്ചു. പിന്നാലെ പോലീസ് സമീപത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അടുത്തിടെ നടന്ന പ്രസവങ്ങള്‍ അന്വേഷിച്ചിരുന്നു.
ജൂലിയുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെ അവര്‍ അടുത്തിടെ പ്രസവിച്ചതായും കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞെവിടെയെന്ന് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞായതിനാല്‍ നാണക്കേട് ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്നാണ് ജൂലി പോലീസിനെ അറിയിച്ചത്.
വീടിനോട് ചേര്‍ന്ന ശുചിമുറിയില്‍ പ്രസവിച്ച ശേഷം ജൂലി കുഞ്ഞിലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വീടിന് പിന്‍ഭാഗത്ത് തന്നെ കുഞ്ഞിനെ മറവ് ചെയ്തു. ഇവിടെ നിന്നാണ് നായ്ക്കള്‍ കടിച്ചെടുത്ത് തീരത്ത് കൊണ്ടിട്ടത്. ജൂലിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് മത്സ്യബന്ധനത്തിനിടെയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: