ന്യൂദല്‍ഹി: പാക് കള്ളക്കടത്തുകാര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് അനധികൃത മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്ന് പാകിസ്ഥാന് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സമ്മതിച്ചു. ലഹരികടത്തില്‍ കൂടുതലും ഹെറോയിനാണെന്നും പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രതിരോധ സ്പെഷ്യല്‍ അസിസ്റ്റന്റ് മാലിക് മുഹമ്മദ് അഹമ്മദ് ഖാന് പറഞ്ഞു.
പാകിസ്ഥാനിലെ ജിയോ ന്യൂസിലെ മാധ്യമപ്രവര്ത്തകന് ഹമീദ് മിറിനോട് സംസാരിക്കവേയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിന്റെ അതിര്‍ത്തിയായ കസൂര്‍ നഗരത്തെ പ്രതിനിധീകരിക്കുന്ന പ്രവിശ്യാ അസംബ്ലി (എംപിഎ) അംഗം കൂടിയായ ഖാനുമായുള്ള അഭിമുഖത്തിന്റെ വീഡിയോ ട്വിറ്ററില്‍ ശ്രദ്ധനേടി കഴിഞ്ഞു. ജൂലൈ 17നാണ് ട്വീറ്റ് ചെയ്ത വീഡിയോ വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
പാക്കിസ്ഥാന്-ഇന്ത്യ അതിര്‍ത്തിക്കടുത്തുള്ള കസൂരിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഹെറോയിന്‍ കടത്തുന്നതിനായി കള്ളക്കടത്തുക്കാര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നു. പ്രളയബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇരകള്‍ കള്ളക്കടത്തുകാരുമായി ചേരുമെന്നും ഖാന് പറഞ്ഞു.
ചില അതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം വിഷം സെന്‍സിറ്റിവാണ്. കസൂരിലെ അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തിന്റെ പ്രശ്നത്തെക്കുറിച്ച് മാധ്യമപ്രവര്ത്തകന് പാകിസ്ഥാന് പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവിനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം വിഷയം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ സുരക്ഷാ സേന ഈ അടുത്ത കാലത്തായി നിരോധിത വസ്തുക്കളുമായി നിരവധി ഡ്രോണുകള്‍ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: