ക്വാലാലംപുര്‍: ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ നറുക്കെടുപ്പില്‍ ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത് ഖത്തറും കുവൈറ്റും അടങ്ങുന്ന ഗ്രൂപ്പില്‍. നാല് വീതം ടീമുകളുള്ള ഒമ്പത് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഖത്തറിനും കുവൈറ്റിനും പുറമെ മംഗോളിയയോ അഫ്ഗാനിസ്ഥാനോ യോഗ്യത നേടും.
മലേഷ്യയിലെ ക്വാലാലംപുരില്‍ ഇന്നലെയാണ് ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ് നടന്നത്. നിലവിലെ ഫിഫ റാങ്കിങ് അടിസ്ഥാനമാക്കിയാല്‍ 59-ാം സ്ഥാനത്തുള്ള ഖത്തറിന് തൊട്ടുപിന്നിലുള്ള ടീം ഇന്ത്യയാണ്(99-ാമത്). ഗ്രൂപ്പിലെ മറ്റ് ടീമുകളായ കുവൈറ്റ് 137-ാം സ്ഥാനത്താണ്. അഫ്ഗാന്റെയും മംഗോളിയയുടെയും കാര്യമെടുത്താല്‍ യഥാക്രമം 157, 183 സ്ഥാനങ്ങളിലുമാണ്.
ഹോം, എവേ സംവിധാനത്തിലാണ് മത്സരങ്ങള്‍. ആദ്യ ഘട്ട മത്സരങ്ങള്‍ നവംബറിലുണ്ടായേക്കും. നവംബര്‍ 16ന് കുവൈറ്റിനെിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇക്കഴിഞ്ഞ സാഫ് കപ്പ് ഫൈനലില്‍ കുവൈറ്റിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: