ന്യൂദല്‍ഹി: 2020 മുതല്‍ 2023 വരെ രാജ്യത്തെ ഗ്രാമീണ-വിദൂര മേഖലകളിലെ ടെലികോം- ഇന്റര്‍നെറ്റ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 19,000 കോടി രൂപ വിനിയോഗിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാന്‍ സുപ്രധാന പദ്ധതികള്‍ വകുപ്പ് കൈകൊണ്ടിട്ടുണ്ടെന്നും അതില്‍ പ്രധാനമാണ് ഗ്രാമീണ ടെലികോം പ്രൊജക്റ്റായ ഭാരത് നെറ്റെന്നും മന്ത്രി അറിയിച്ചു. ഒപ്പം ദേശീയ ബ്രോഡ്ബാന്‍ഡ് മിഷന്റെ കീഴില്‍ ഗ്രാമീണ- വിദൂര മേഖലകളില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള നടപടിയുമായി വകുപ്പ് മുന്നോട്ടു പോകുകയാണെന്നും ചോദ്യത്തിന് നല്കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: