കൊച്ചി: അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയ കേസില്‍, ആദായനികുതി വകുപ്പിന്റെ കൊച്ചിയിലെ അന്വേഷണ വിഭാഗം ഇന്‍സ്പെക്ടറായിരുന്ന കെ.കെ. ദിനേശന് പ്രത്യേക സിബിഐ കോടതി നാലര വര്‍ഷം കഠിന തടവ് വിധിച്ചു. പുററേ 50,000 രൂപ പിഴയും ഒടുക്കണം.
നോട്ട് അസാധുവാക്കിയ സമയത്ത്, കൊച്ചിയിലെ ഒരാശുപത്രിക്ക് ബാങ്കില്‍ ഒരു കോടി രൂപ അടയ്ക്കേണ്ടതുണ്ടായിരുന്നു. പത്തു ലക്ഷം രൂപ നല്കിയാല് പ്രശ്നങ്ങള്‍ ഇല്ലാതെ പണം അടയ്ക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി കെ.കെ. ദിനേശന് എത്തി. ആശുപത്രി അധികൃതര്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ കോഴ അഞ്ച് ലക്ഷമായി ചുരുക്കി. ഇതോടെ പണം നല്‍കാമെന്നു പറഞ്ഞ ആശുപത്രി അധികൃതര്‍ സിബിഐയെ സമീപിച്ചു. കോഴ വാങ്ങുമ്പോള്‍ സിബിഐയുടെ സഹായത്തോടെ ഇയാളെ കുടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: