ന്യൂദല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനത്തില്‍, കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍ ആസാം, മേഘാലയ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്.
പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ആണ് പഠനം നടത്തിയത്. കേരളത്തില്‍ കോഴിക്കോട് വവ്വാലുകളില്‍ നിപയുടെ സാന്നിധ്യം മുമ്പ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അന്ന് മറ്റിടങ്ങളില്‍ പഠനങ്ങള്‍ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി സര്‍വേ നടത്തിയതെന്ന് ഐസിഎംആര്‍-എന്‍ഐവി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ഷീല ഗോഡ്ബോള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: