ചാലക്കുടി: സംസ്ഥാനത്ത് മദ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഇരിങ്ങാലക്കുട രൂപതാ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം സംസ്ഥാനത്ത് പത്തു ബിവറേജസ് വില്പന കേന്ദ്രങ്ങള്‍ കൂടി തുറന്നു. പടിപടിയായി മദ്യ വ്യാപനം കുറച്ചു കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം കാറ്റില്‍പറത്തി സര്‍ക്കാരിന്റെ മദ്യനയം ജനദ്രോഹമായി മാറിക്കൊണ്ടിരിക്കുന്നു. മന്ത്രിസഭ അംഗീകരിച്ച മദ്യനയം തികച്ചും ജനവിരുദ്ധമാണ്. മദ്യത്തില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ഈ മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.
രൂപതാ ഡയറക്ടര്‍ ഫാ. ജോണ്‍ പോള്‍ ഇയ്യന്നം യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസി. ബാബു മൂത്തേടന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു ഏടാട്ടുകാരന്, ട്രഷറര്‍ ജോളി തോമസ്, സംസ്ഥാന വൈസ് പ്രസി. അന്തോണിക്കുട്ടി ചെതലന്‍, രഞ്ജില്‍ തേക്കാനത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: