തിരുവനന്തപുരം: നാലു മാസം പ്രായമുള്ള കുഞ്ഞിനെ കടത്തിക്കൊണ്ടു വന്നവർ പിടിയിൽ. കന്യാകുമാരി സ്വദേശികളായ നാരായണൻ, ഭാര്യ ശാന്തി എന്നിവരാണ് പിടിയിലായത്. ഇവർ ഏറ്റക്കാലമായി ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ ചെരുപ്പ് കുത്ത് ജോലികൾ നടത്തിവരികയാണ്. വടശ്ശേരിക്കരയിൽ ഉള്ള നാടോടി സംഘത്തിൽ നിന്നാണ് കുഞ്ഞിനെ കാണാതായത്. ഇത് സംബന്ധിച്ച് കുഞ്ഞിൻറെ മാതാപിതാക്കൾ വടശ്ശേരിക്കര പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് എല്ലാ പോലീസ് സ്റ്റേഷനിലേക്കും കുട്ടിയുടെ വിവരങ്ങൾ കൈമാറി. ഇത് അനുസരിച്ച് ചിറയിൻകീഴ് പോലീസ് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ചിറയിന്‍കീഴ് ആശുപത്രിയിൽ ആരോഗ്യ പരിശോധന നടത്തി. തുടർന്ന് കുഞ്ഞിനെയും പ്രതികളെയും വടശ്ശേരിക്കര പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: