മുംബയ്: നഗരത്തില്‍ ചെങ്കണ്ണ് പടരുന്നു.മുതിര്‍ന്നവരിലും കുട്ടികളിലും ഇപ്പോള്‍ ചെങ്കണ്ണ് ബാധ 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.
ഡല്‍ഹിയിലും മറ്റ് പല നഗരങ്ങളും ചെങ്കണ്ണ് ബാധിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
വൈറസാണ് ചെങ്കണ്ണ് പടരുന്നതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്.
കൂടുതലും സ്വയം തന്നെ രോഗം മാറുന്ന കേസുകളാണുളളത്. എന്നാല്‍ വൈറസ് കോര്‍ണിയയിലേക്ക് തുളച്ചുകടക്കുകയാണെങ്കില് സങ്കീര്‍ണതകളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പനി, ജലദോഷം, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ പലപ്പോഴും വൈറല്‍ ചെങ്കണ്ണ് മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
രോഗബാധിതരില്‍ 40% വരെ കുട്ടികളാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മിക്ക കേസുകളിലും ചെങ്കണ്ണ് അപകടകരമല്ലെന്നും 2-3 ദിവസത്തിനുള്ളില്‍ രോഗികള്‍ സുഖം പ്രാപിക്കുമെന്നും മാതാപിതാക്കള്‍ കുട്ടിയെ സ്കൂളില്‍ അയയ്ക്കരുതെന്നും ഡോ.പ്രഭു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: