ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്വെന്ഷന് സെന്ററായ 2700 കോടിയില്‍ ഉയര്‍ന്ന ഭാരതമണ്ഡപം ഉദ്ഘാടനം ചെയ്യും മുന്‍പ് ഹിന്ദുവിധിപ്രകാരം ഹവനവും പൂജകളും നടന്നു. ഹവനത്തിലും പൂജാച്ചടങ്ങുകളിലും ഉടനീളം മോദി പങ്കെടുത്തു.
പാരമ്പര്യത്തിന് ഇണങ്ങുന്ന പേരാണ് ഈ കണ്വെന്ഷന് സെന്ററിന് നല്‍കിയത്. സംസ്കൃതവും തമിഴും ചേരുന്ന പേരാണ് ഈ കണ്വെന്ഷന് സെന്ററിന് നല്‍കിയിരിക്കുന്നത്- ഭാരത മണ്ഡപം.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജോലിക്കാരെയും മോദി പ്രത്യേകം അഭിനന്ദിച്ചു. കണ്വെന്ഷന് സെന്റര്‍, എക്സിബിഷന് ഹാള്‍, ആംഫി തിയറ്റര്‍ എന്നിവ ഉള്‍പ്പെട്ടതാണ് 123 ഏക്കര്‍ ക്യാമ്പസോടുകൂടിയ ഭാരതമണ്ഡപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: