Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടഞ്ഞു കിടക്കുന്ന എല്ലാ മദ്യശാലകളും തുറക്കും; ടൂറിസം സീസണില്‍ ബിയര്‍-വൈന്‍ വില്‍പ്പനയ്‌ക്ക് പ്രത്യേക ലൈസന്‍സ്; മദ്യനയത്തിന്റെ പൂര്‍ണരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 04:10 pm IST
in Kerala

തിരുവനന്തപുരം: വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണില്‍ മാത്രം ബിയര്‍ വൈന്‍ തുടങ്ങിയവ വില്‍പ്പന നടത്താന്‍ പ്രത്യേക ലൈസന്‍സ് അനുവദിക്കാന്‍ മദ്യനയത്തില്‍ നിര്‍ദേശം. സംസ്ഥാനത്ത് നിലവില്‍ 559 വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാല്‍ 309 ഷോപ്പുകളാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവ തുറന്നുപ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നയം വ്യക്തമാക്കുന്നു.

മദ്യനയത്തിന്റെ പൂര്‍ണരൂപം-

വിമുക്തി*

വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി സ്‌കൂള്‍തലം മുതല്‍ നടന്നുവരുന്നുണ്ട്. സ്‌കൂളുകളില്‍ വിമുക്തി ക്ലബ്ബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കായികവകുപ്പ്, ആരോഗ്യവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും, ലൈബ്രറി കൗണ്‍സില്‍, റസിഡന്റ് അസോസിയേഷന്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിങ്ങനെ പൊതുരംഗത്തുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയും വിമുക്തി പ്രവര്‍ത്തനം വ്യാപിപ്പിക്കും.  

പഞ്ചായത്തുകളെ ‘വിമുക്തി മാതൃകാ പ്രവര്‍ത്തന പഞ്ചായത്ത്’ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.  

മയക്കുമരുന്നിന്റെ ഉപയോഗം കുറയ്‌ക്കുന്നതിന് സഹായിക്കുന്നതിന് വിപുലമായ പഠനം നടത്താന്‍ സ്റ്റുഡന്റ് പൊലിസിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിയോഗിച്ചിട്ടുണ്ട്. ഉറവിടം, ഉപയോഗിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍, കൗമാരക്കാരെ ആകര്‍ഷിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയെല്ലാം പഠനവിധേയമാക്കും.  ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് ചികിത്സ നല്‍കുന്ന ഡി അഡിക്ഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും.

കള്ളുചെത്ത് മേഖല

കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളത്തില്‍ എല്ലാ പ്രദേശത്തും സ്ഥലങ്ങള്‍ കണ്ടെത്തി കള്ള് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും.  

കള്ള് ഉല്‍പാദനം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാന്റേഷന്‍ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും. തെങ്ങില്‍ നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനക്രമീകരിക്കും.കേരളാ ടോഡി എന്ന പേരില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാന്‍ഡ് ചെയ്യും. മൂന്ന് സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും, വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസ്സോര്‍ട്ടുകള്‍ക്കും അതാത് സ്ഥാപനങ്ങള്‍ക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉത്പാദിപ്പിച്ച്, അതിഥികള്‍ക്ക് നല്‍കുന്നതിന് അനുവാദം നല്‍കും.  അതാത് ദിവസങ്ങളിലെ വില്‍പ്പനയ്‌ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, അതില്‍ നിന്നും വിനാഗിരി പോലെയുള്ള മൂല്യ വര്‍ദ്ധിത വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും.  കള്ള് കൊണ്ടുപോകുന്നത് കൃത്യമായി നിരീക്ഷിക്കാന്‍ ട്രാക്ക് ആന്‍ഡ് ട്രെയ്‌സ് സംവിധാനം നടപ്പിലാക്കും

വിദേശ മദ്യ മേഖല

വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളില്‍ തന്നെ നിര്‍മ്മിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം വരുത്തും. മദ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഉയര്‍ന്ന ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഫീസും എക്‌സ്‌പോര്‍ട്ട് ഫീസും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുനക്രമീകരിക്കും.

സംസ്ഥാനത്ത് മദ്യ ഉല്‍പാദനത്തിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉദ്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ മദ്യ ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പാലക്കാടുള്ള മലബാര്‍ ഡിസ്റ്റിലറിയിലെ മദ്യ ഉല്‍പാദനം ഈ വര്‍ഷം ആരംഭിക്കും.  

സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വര്‍ഗങ്ങളില്‍ നിന്ന് (ധാന്യേതരമായ) വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതാണ്.

 വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണില്‍ മാത്രം ബിയര്‍ വൈന്‍ തുടങ്ങിയവ വില്‍പ്പന നടത്താന്‍ പ്രത്യേക ലൈസന്‍സ് അനുവദിക്കും. സംസ്ഥാനത്ത് നിലവില്‍ 559 വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാല്‍ 309 ഷോപ്പുകളാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവ തുറന്നുപ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കും. ക്ലാസിഫിക്കേഷന്‍ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് മറ്റ് നിയമപരമായ തടസങ്ങളില്ലെങ്കില്‍ ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാര്‍ലൈസന്‍സ് പുതുക്കി നല്‍കും.

ഐടി പാര്‍ക്കുകളില്‍ വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പുരോഗതിയിലാണ്. ഇതുപോലെ ഐടി സമാനമായ വ്യവസായ പാര്‍ക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിന്, വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിര്‍മ്മിക്കും.  

ബാര്‍ ലൈസന്‍സ് ഫീസ് 30,00,000ല്‍ നിന്ന് 35,00,000 രൂപയായി വര്‍ദ്ധിപ്പിക്കും. സീ-മെന്‍, മറൈന്‍ ഓഫീസേഴ്‌സ് എന്നിവര്‍ക്കുള്ള ക്ലബ്ബുകളില്‍ മദ്യം വിളമ്പുന്നതിനുള്ള ലൈസന്‍സ് ഫീസ് (എഘ4) 50,000ല്‍ നിന്ന് 2,00,000/ രൂപയായി വര്‍ദ്ധിപ്പിക്കും.സംസ്ഥാന ബെവ്‌റിജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്ന മദ്യക്കുപ്പികളില്‍ ക്യു ആര്‍ കോഡ് പതിക്കുന്ന നടപടികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കി, മദ്യവിതരണത്തില്‍ സുതാര്യത ഉറപ്പാക്കും.

Tags: policyമദ്യനയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

Kerala

പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം, ഒന്നാം തീയതിയും മദ്യം നല്‍കാം

India

ഛത്തീസ്ഗഡ് : ഇരട്ട എഞ്ചിൻ സർക്കാരിന്റെ പദ്ധതി ഫലം കണ്ടു, തലയ്‌ക്ക് 29 ലക്ഷം രൂപ പ്രഖ്യാപിച്ച 19 നക്സലൈറ്റുകൾ കീഴടങ്ങി

India

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട : സൗദി അറേബ്യ നിശ്ചയിച്ചത് 1,75,025 തീർഥാടകർ എന്ന നിലയിൽ

Kerala

മുസ്‌ളീം അനുകൂല പത്രങ്ങളിലെ സിപിഎം പരസ്യം: ഇത്രയ്‌ക്ക് പച്ചയായ വര്‍ഗീയത തങ്ങളുടെ നയമല്ലെന്ന് സിപിഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.