ഉഡുപ്പി:കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഹിന്ദു മനുഷ്യാവകാശ പ്രവര്‍ത്തക രശ്മി സാമന്തിനെ വേട്ടയാടി ഉഡുപ്പി പൊലീസ്. ഒരു സ്വകാര്യ കോളെജിലെ ചില ഹിന്ദു പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നത് ചോദ്യം ചെയ്തതിനാണ് രശ്മി സാമന്തിനെ പിടികൂടാന്‍ ഉഡുപ്പി പൊലീസ് ശ്രമിക്കുന്നത്.
മറ്റൊരു സമുദായത്തില്‍പ്പെട്ട ഏതാനും പെണ്‍കുട്ടികളാണ് ഹിന്ദു പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യം അതിവ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തിക്കൊണ്ടിരുന്നത്. ഉഡുപ്പിയിലെ ഒരു സ്വകാര്യ പാരാമെഡിക്കല്‍ കോളെജിലാണ് സംഭവം. ഹിജാബ് സമരത്തിന് ശേഷം ഉഡുപ്പിയിലെ പല കോളെജുകളിലും വര്‍ഗ്ഗീയ ധ്രുവീകരണം ശക്തമാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയതോടെ ഒരു സമുദായത്തിന് വേണ്ടി സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുകയാണ്.
രശ്മി സാമന്തിന്റെ ട്വീറ്റ്:
ഇതിന് ഇരയായ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വേണ്ടി രശ്മി സമൂഹമാധ്യമങ്ങളില്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഇതിന്റെ പക തീര്‍ക്കാനാണ് ഉഡുപ്പി പൊലീസിനെക്കൊണ്ട് രശ്മിയെ വേട്ടയാടുന്നത്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി രശ്മി സാമന്തിന്റെ ലൊക്കേഷന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഉഡുപ്പി പൊലീസ്.
രശ്മി സാമന്തിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് ആദിത്യ ശ്രീനിവാസന് രശ്മിയുടെ കുടുംബം അനുഭവിക്കുന്ന മാനസിക വ്യഥകളെക്കുറിച്ച് പറയുന്നു. “രശ്മിയെ ഏത് വിധേനെയും പിടികൂടി ലോക്കപ്പിലിടാനാണ് ഉത്തരവ്. അതുകൊണ്ട് തന്നെ രശ്മിയെ കിട്ടാന്‍ അവരുടെ മാതാപിതാക്കളെ പലവിധത്തിലുള്ള മാനസിക പീഢനത്തിന് വിധേയമാക്കുകയാണ് ഉഡുപ്പി പൊലീസ്. രശ്മി വീട്ടിലില്ലാതിരുന്ന സമയത്ത് രാത്രി എട്ട് മണിക്ക് ഒരു സംഘം പൊലീസ് വീട്ടിലെത്തി. രശ്മിയുടെ ഒളിയിടം എവിടെയെന്ന് ചോദിച്ച് അവര്‍ ക്രൂരമായി അച്ഛനെയും അമ്മയെയും ചോദ്യം ചെയ്ത് വിരട്ടി”- രശ്മിയുടെ അഭിഭാഷകന് ആദിത്യ ശ്രീനിവാസന് പറയുന്നു.
“പിന്നീട് പലതവണ പൊലീസ് രശ്മിയുടെ അച്ഛനെ വിളിച്ച് രശ്മി എവിടെയെന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ഒരു കോളെജ് ടോയ് ലറ്റില്‍ ഹിന്ദു പെണ്‍കുട്ടികളുടെ മാത്രം വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് രശ്മി പുറത്തുവിട്ട ട്വീറ്റിന്റെ പേരിലാണ് രശ്മിയെ പൊലീസ് വേട്ടയാടുന്നത്”- അഭിഭാഷകന് പറഞ്ഞു. ഇന്ത്യയിലും പുറത്തും മനുഷ്യാവകാശപ്രശ്നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രശ്മി സാമന്ത്. യുകെയിലെ ലെയ്സസ്റ്ററില്‍ നടന്ന ഹിന്ദു വിരുദ്ധ അക്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് രശ്മി സാമന്ത്.
പൊലീസ് രശ്മിയുടെ വീട്ടില്‍ പോയെന്ന കാര്യം ഉഡുപ്പി പൊലീസ് സൂപ്രണ്ട് അക്ഷയ് എം. ഹകായ് സ്ഥിരീകരിച്ചു. അതേ സമയം രശ്മി ട്വീറ്റില്‍ ഉയര്‍ത്തിയ കാര്യം സത്യമല്ലെന്നും അക്ഷയ് എം.ഹകായ് പറഞ്ഞു. “എങ്ങിനെയാണ് ഈ കുറ്റകൃത്യത്തെ വെള്ളപൂശാന്‍ പൊലീസിന് കഴിയുക. ഞാന്‍ ഉഡുപ്പിയില്‍ നിന്നുള്ള ആളാണ്. കോളെജിലെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ വെച്ച മൂന്ന് പെണ്‍കുട്ടികളെക്കുറിച്ച് ആരും പറയുന്നില്ല. നിഷ്കളങ്കരായ ഹിന്ദു പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനാണിത്. ഈ ദൃശ്യങ്ങള്‍ വാട്സാപ് ഗ്രൂപ്പുകളിലൂടെ പിന്നീട് പ്രചരിപ്പിക്കുകയാണ് കുറ്റവാളികള്‍. “- പൊലീസ് സൂപ്രണ്ടിന് മറുപടിയെന്നോണം നടത്തിയ മറ്റൊരു ട്വീറ്റില്‍ രശ്മി വാദിക്കുന്നു.
ചില്ലറക്കാരിയല്ല രശ്മി സാമന്ത്
2021ല്‍ ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സ്റ്റുഡന്റ് യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് രശ്മി സാമന്ത്. 1966നെതിരെ 3708 വോട്ടുകള്‍ നേടിയായിരുന്നു രശ്മി സാമന്തിന്റെ ഐതിഹാസിക ജയം. എന്നാല്‍ ഇവര്‍ മുന്‍പ് നടത്തിയ ചില ഹിന്ദു അനുകൂല ട്വീറ്റുകള്‍ കുത്തിപ്പൊക്കി രശ്മി സാമന്തിനെതിരെ ഇടത് -ലിബറല്‍-ജിഹാദി ഗ്രൂപ്പുകള്‍ നടത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്ന് രശ്മിയ്ക്ക് ഈ പദവി രാജിവെയ്ക്കേണ്ടി വന്നു. 2017 മുതല്‍ 2019 വരെയുള്ള ട്വീറ്റുകളാണ് കുത്തിപ്പൊക്കിയത്. ഹിന്ദു വിരോധത്തിന്റെയും വംശീയതയുടെയും ഇരയാണ് താനെന്ന് രശ്മി അന്ന് പ്രസ്താവിച്ചിരുന്നു. അന്ന് രശ്മിയുടെ പ്രശ്നം വിവാദമായപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഇടപെട്ടിരുന്നു. 2021ല്‍ ഓക്സ് ഫോര്‍ഡിലെ ലിനാക്രെ കോളെജിലെ എംഎസ് സി വിദ്യാര്‍ത്ഥിനിയായിരുന്നു രശ്മി സാമന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: