കൊച്ചി: ഐഎസ് ഭീകരരുടെ ഹിറ്റ്ലിസ്റ്റില് ആര്‍എസ്എസ് നേതാക്കളെ കൂടാതെ എന്‍ഐഎ ഉദ്യോഗസ്ഥരും. മലയാളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലക്ഷ്യം ആര്‍എസ്എസിന്റെ പ്രധാന നേതാക്കളും എന്‍ഐഎ ഉദ്യോഗസ്ഥരുമാണെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് കസ്റ്റഡിയിലുള്ള ഐഎസ് ഭീകരന് ആഷിഫിനെ ചോദ്യം ചെയ്തപ്പോള്‍ എന്‍ഐഎയ്ക്കു ലഭിച്ചത്.
ലക്ഷ്യമിട്ടിരുന്ന ആര്‍എസ്എസ് നേതാക്കളുടെ പേരുകളും അന്വേഷണ ഉദ്യോഗസ്ഥരില്‍ ആരെയെല്ലാമാണ് ഹിറ്റ്ലിസ്റ്റില് ഉള്‍പ്പെടുത്തിയിരുന്നതെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടിട്ടുണ്ട്. ഐഎസ് ആക്രമണങ്ങള്‍ക്കു സമാനമായിരുന്നു നിരോധിത ഭീകര സംഘടന പിഎഫ്ഐയുടെ പ്രവര്‍ത്തനങ്ങളും.
ഒരു പ്രത്യേക മത വിഭാഗത്തിന്റെ നേതാക്കളെയും ആരാധനാലയങ്ങളെയും ആക്രമിക്കാനും കേരളത്തില്‍ മത വിദ്വേഷം വളര്‍ത്താനുമായിരുന്നു കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഐഎസ് മൊഡ്യൂളിന്റെ പദ്ധതിയെന്ന് എന്‍ഐഎ നേരത്തേ വ്യക്തമാക്കിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവ് ടി.എ. അയൂബിനെ ദേശീയ അന്വേഷണ ഏജന്‍സി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികം കൊടുക്കുമെന്ന് എന്‍ഐഎ അറിയിച്ചു. എറണാകുളം എടവനക്കാട് സ്വദേശിയാണ് എന്‍ഐഎ കേസിലെ 69-ാം പ്രതിയായ അയൂബ്. ഒളിവിലുള്ള മറ്റ് പിഎഫ്ഐ ഭീകരരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തേ തന്നെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മത-സാമുദായിക പ്രവര്‍ത്തകര്‍ക്കിടെ ശത്രുത സൃഷ്ടിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അയൂബ് ഗൂഢാലോചന നടത്തി. യുവാക്കളെ ലഷ്കര്‍-ഇ-തൊയ്ബ, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: