ചെറുതുരുത്തി: വാഴക്കോട് കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഇന്നലെ മൂന്ന് പേര് കൂടി കീഴടങ്ങി. കോട്ടയം പൂവരണി സ്വദേശി മുണ്ടാട്ട് ചണ്ടയില് സെബി മാത്യു (50), കോട്ടയം ഇടമറ്റം ചക്കാലക്കല്‍ വീട്ടില്‍ പ്രിന്ജു എന്ന് വിളിപ്പേരുളള ജെയിംസ് ജോര്‍ജ് (53), മുളളൂര്‍ക്കര ഇരുനിലംകോട് പാലയ്ക്കല്‍ വീട്ടില്‍ ജെയിം ടെസ് പി. വര്‍ഗീസ് (55) എന്നിവരാണ് ഇന്നലെ രാവിലെ മച്ചാട് റെയ്ഞ്ച് ഓഫീസര്‍ മുമ്പാകെ കീഴങ്ങിയത്.
ഇതോടെ സംഭവത്തില്‍ നേരിട്ട് പങ്കുള്ള പത്ത് പ്രതികളില്‍ ഒമ്പത് പേരും അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഇനി പിടികൂടാനുള്ള ഏക പ്രതി എറണാകുളം പട്ടിമറ്റം സ്വദേശി ജിന്റോ ഇന്നലെ മലയാറ്റൂര്‍ ഡിഎഫ്ഒ മുമ്പാകെ കീഴടങ്ങിയതായി സൂചനയുണ്ട്. ആനക്കൊമ്പ് കടത്താന്‍ സഹായിച്ച കാറിന്റെ ഉടമയും ഡ്രൈവറുമായ അരുണ്‍ ഇനിയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല.
ഇന്നലെ കീഴടങ്ങിയ മൂന്ന് പ്രതികളെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: