കൊഴിഞ്ഞാമ്പാറ: ഇത് മേനോന്‍പാറ വാണിജ്യ നികുതി ചെക്ക് പോസ്റ്റാണ്. ഒരുകാലത്ത് ചരക്ക് വാഹനങ്ങള്‍ക്ക് രേഖകള്‍ ഈ ഓഫീസില്‍ ഹാജരാക്കാതെ ഇതുവഴി കടന്നുപോകാന്‍ സാധിക്കില്ലായിരുന്നു. കാരണം, വാഹനത്തില്‍ കടത്തുന്ന ചരക്കുകളുടെ നികുതി സംബന്ധമായ രേഖകളുടെ പരിശോധന ഈ ചെക്ക് പോസ്റ്റില്‍ നടത്തുക പതിവായിരുന്നു.
അതിര്‍ത്തി സംസ്ഥാന പ്രധാന ചെക്ക് പോസ്റ്റായ വാളയാര്‍ കഴിഞ്ഞാല്‍ മറ്റു ജില്ലകളിലേക്കു പ്രവേശിക്കുന്ന ഇടപ്പാതകളിലുള്ള ചരക്കു നികുതി പരിശോധനാ കേന്ദ്രമായിരുന്നു മേനോന്പാറയിലേത്. എന്നാല്‍ വാറ്റ് സമ്പ്രദായം നിര്‍ത്തലാക്കി എകീകൃത നികുതിഘടന വന്നതോടെ ഇത്തരം ചെക്ക്പോസ്റ്റുകള്‍ ഇല്ലാതാവുകയും സ്ഥാപനങ്ങള്‍ അനാഥമാവുകയും ചെയ്തു.
ഇതു പോലെ നിരവധി കേന്ദ്രങ്ങള്‍ ഇപ്പോള്‍ കേരളത്തിന്റെ പലഭാഗത്തുമുണ്ട്. കാടുപിടിച്ച്, പാമ്പുകളും മറ്റ് ഇഴജന്തുക്കളുടെയും ആവാസകേന്ദ്രമാക്കുന്നതിനു പകരം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങള്‍ക്കു വിട്ടുകൊടുക്കുന്നത് സര്‍ക്കാര്‍ ആലോചിച്ചാല്‍ നശിപ്പിച്ചു കളയുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്ന് ഇവയ്ക്കെങ്കിലും മോചനം കിട്ടുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: