ഇംഫാൽ:: മ്യാൻമാറിൽ നിന്ന് 718 പേർ ജൂലായ് 22,23 തീയതികളില്‍ അനധികൃതമായി മണിപ്പൂരിലേക്ക് കടന്നതായി മണിപ്പൂരിലെ ആഭ്യന്തരവകുപ്പ്. അതിക്രൂരമായ പട്ടാളഭരണത്തോട് ഏറ്റുമുട്ടി പരുക്കന്‍സ്വഭാവക്കാരായ മ്യാന്മര് സ്വദേശികള്‍ കൊലയ്ക്കും കൊള്ളയ്ക്കും ഭയമില്ലാത്തവരാണ്. ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയുടെ ചുമതലയുള്ള അസം റൈഫിള്‍സ് മ്യാൻമാറിൽ നിന്ന് 718 പേർ മണിപ്പൂരിലെ വിവിധഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തതായി മണിപ്പൂരിലെ ആഭ്യന്തരവകുപ്പ് പറയുന്നു.
മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ സാന്നിധ്യം ഉണ്ടെന്ന് കേന്ദ്ര രഹസ്യാനേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അനധികൃത കടന്നുകയറ്റം കണ്ടെത്തിയത്..മ്യാന്മര് പൗരന്മാര് പൊതുവേ അക്രമാസക്തരാണ്. ക്രൂരമായ പട്ടാളഭരണത്തോട് ഏറ്റുമുട്ടിയ അവര്‍ നിര്‍ഭയരുമാണ്. എന്ത് രഹസ്യ അജണ്ടയുമായാണ് ഇവര്‍ മണിപ്പൂരിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നതെന്നാണ് അറിയേണ്ടത്. പൊതുവേ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും മ്യാന്മറിലേക്ക് ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും കള്ളക്കടത്ത് സജീവമാണ്. ഇത്തരം ആയുധദല്ലാളന്മാര്‍ മണിപ്പൂരിലേക്ക് കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ മ്യാന്മര് പൗരന്മാരെ പറഞ്ഞയച്ചതാണോ എന്നും സംശയിക്കപ്പെടുന്നു. ഇവരുടെ പക്കല്‍ ആയുധങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നും അറിയേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള മ്യാന്മറിലെ ചിന് മേഖലയില്‍ പെട്ടവരാണ് ഇന്ത്യയിലേക്ക് വന്നിരിക്കുന്നതെന്ന് കരുതുന്നു. ചിന് വിഭാഗത്തില്‍ സ്വന്തമായി തീവ്രവാദ സംഘങ്ങള്‍ വരെയുണ്ട്. ഇവര്‍ക്കായി ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പോകുന്നത്.
മണിപ്പൂര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷി ഇത് സംബന്ധിച്ച് ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയുടെ ചുമതലയുള്ള അസം റൈഫിള്‍സിനോട് വിശദീകരണം തേടി. മതിയായ യാത്രാരേഖകളില്ലാതെ എങ്ങിനെയാണ് ഇവര്‍ അതിര്‍ത്തികടന്ന് മണിപ്പൂരിലേക്ക് കടന്നതെന്നും ചീഫ് സെക്രട്ടറി അസം റൈഫിള്‍സിനോട് ആരാഞ്ഞു. മണിപ്പൂരിലെ ന്യൂ ലജാങ് എന്ന പൊതുസ്ഥലത്ത് മ്യാന്മറില് നിന്നുള്ള അഭയാര്‍ത്ഥികള്‍ എത്തിയതായി അസം റൈഫിള്‍സില്‍ നിന്നു തന്നെ വിവരം ലഭിച്ചതായും മണിപ്പൂര്‍ ചീഫ് സെക്രട്ടറി പറയുന്നു.മ്യാന്മറില് നിന്നും ഇന്ത്യയിലേക്ക് കടന്ന 718 പേരില്‍ 209 പുരുഷന്മാരും 208 സ്ത്രീകളും 301 കുട്ടികളും ഉണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തി തുരത്താന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍സിങ്ങും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഗോത്ര വിഭാഗങ്ങളായ കുക്കി – മേയ്ത്തി വിഭാഗങ്ങൾ തമ്മിലാണ് മണിപ്പൂർ സംഘർഷമെങ്കിലും , പിന്നിൽ ചൈന അടക്കമുള്ള വിദേശ ചില വിദേശ രാജ്യങ്ങളുടെ സാന്നിധ്യം രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മ്യാൻമാറിൽ നിന്ന് 718 പേർ മണിപ്പൂരിലേക്ക് എത്തിയതായി പോലീസിന് റിപ്പോർട്ട് ലഭിച്ചത്. അസം റൈഫിള്‍സിന്റെ സഹായത്തോടെ ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: