തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അധിഷേപിച്ച് പ്രസംഗിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ഹിന്ദുഐക്യവേദി ഡിജിപിക്ക് പരാതി നല്കി. തലശ്ശേരി എംഎല്‍എ കൂടിയായ എ.എന്‍. ഷംസീര്‍ ജൂലൈ 21ന് എറണാകുളം കുന്നത്തുനാട് ജിഎച്ച്എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിയില്‍ ഗണപതി എന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്തു മാത്രമാണെന്ന് പറഞ്ഞ് അധിഷേപിച്ചു.
ഹൈന്ദവ സമൂഹത്തെയാകെ അധിഷേപിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് സ്പീക്കര്‍ നടത്തിയത്. സമൂഹത്തിലെ സമാധാന അന്തരീഷം തകര്‍ക്കുന്നതാണ് സ്പീക്കറുടെ പ്രസംഗം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരം സ്പീക്കര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നും ഡിജിപിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്, സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് തമ്പാനൂര്‍ എന്നിവരാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: