ദുബായ്: ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗറിന് രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി അന്താരാഷ്‌ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി.
ശനിയാഴ്ച നടന്ന ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയാണ് ഹര്‍മന്‍പ്രീത് ഗ്രൗണ്ടില്‍ പൊട്ടിത്തെറിച്ചത്. മത്സരത്തില്‍ പുറത്തായ താരം വിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുവീഴ്‌ത്തിയാണ് ക്രീസ് വിട്ടത്. അമ്പയര്‍മാര്‍ തെറ്റായ തീരുമാനമെടുത്തു എന്നാണ് ഹര്‍മന്‍പ്രീതിന്റെ വാദം. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
പിന്നാലെ നടന്ന സമ്മാനദാനചടങ്ങില്‍ താരം ബംഗ്ലാദേശ് താരങ്ങളെ പരിഹസിച്ച് സംസാരിച്ചിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് താരങ്ങള്‍ ഫോട്ടോഷൂട്ടിനിടെ വേദിയില്‍ നിന്നിറങ്ങിപ്പോയി. രണ്ട് മത്സരങ്ങളില്‍ വിലക്ക് കൂടാതെ മാച്ച് ഫീയുടെ 75 ശതമാനം തുക താരം പിഴയായി അടയ്‌ക്കണം. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് 50 ശതമാനവും സമ്മാനദാനച്ചടങ്ങിനിടെ പരിഹസിച്ചതിന് 25 ശതമാനവും ഐസിസി പിഴയായി ഈടാക്കും. അച്ചടക്കലംഘനം നടത്തിയതിനാല്‍ താരത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: