ബെംഗളൂരു: ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്ളതുമില്ലാത്തതുമായ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകളും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഒരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍ ആകാശത്ത് തെളിഞ്ഞ ഒരു വിചിത്രമായ നിഴലിന്റെ വീഡിയോ പ്രദേശവാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്.
ട്വിറ്ററില്‍ ഒരു ബാംഗ്ലൂര്‍ നിവാസിയാണ് അജ്ഞാത നിഴലിന്റെ വീഡിയോ പങ്കുവെച്ചത്. ‘ഹെബ്ബാള്‍ മേല്‍പ്പാലത്തിന് സമീപം ജൂലൈ 23ന് രാത്രി ബെംഗളൂരു ആകാശത്ത് നിഗൂഢമായ ഒരു നിഴല്‍ (വസ്തു) കണ്ടു. മറ്റാരെങ്കിലും കണ്ടോ? ഇത് എന്തായിരിക്കാം? ഒരു കെട്ടിടത്തിന്റെ നിഴല്‍? അങ്ങനെയാണെങ്കില്‍, അതിന് പിന്നിലെ ശാസ്ത്രം എന്തായിരിക്കാം’, എന്ന് അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.
വീഡിയോ ഇതിനോടകം തന്നെ 50,000 അധികം പേര്‍കണ്ടിട്ടുണ്ട്, നൂറുകണക്കിന് പ്രതികരണങ്ങളും നേടിയിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ 50,000 അധികം പേര്‍കണ്ടിട്ടുണ്ട്, നൂറുകണക്കിന് പ്രതികരണങ്ങളും നേടിയിട്ടുണ്ട്. ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇതിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള വാതിലാണെന്നും മറ്റു ചിലര്‍ വിശ്വസിക്കുന്നത് ഇത് ഒരു മായകാഴ്‌ച്ചയായിരിക്കാമെന്നും ദൂരെ ഒരു ബഹുനില കെട്ടിടം ഉണ്ടെന്നുമാണ്.
2017ല്‍ ചൈനയില്‍ നടന്ന സമാനമായ ഒരു പ്രതിഭാസവും ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തി. ചൈനയിലെ ഷാന്‍ഡോങ്ങില്‍ മേഘങ്ങളില്‍ നിന്ന് നിഗൂഢമായ ദീര്‍ഘചതുരാകൃതിയിലുള്ള പ്രകാശം ഉയര്‍ന്നിരുന്നു, അതും കണ്ട് ആളുകള്‍ അമ്പരന്നിരുന്നു. ഇത് എന്തായിരിക്കാം എന്ന ചിന്ത ജനങ്ങളില്‍ ഉണ്ടാക്കിയതാണ് വീഡിയോ. ചിലര്‍ പറയുന്നത് അത് ഒരു ഉയരമുള്ള കെട്ടിടത്തിന് പിന്നിലെ വെളിച്ചമാകാം. ചിലര്‍ ഇത് ഒരു ‘ബ്രോക്കണ്‍ സ്‌പെക്ടര്‍’ ആണെന്നും പറയുന്നു.
എന്താണ് ബ്രോക്കണ്‍ സ്‌പെക്റ്റര്‍?
ബ്രോക്കണ്‍ ബോ, മൗണ്ടന്‍ സ്‌പെക്റ്റര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഒരു പ്രതിഭാസമാണ് ബ്രോക്കണ്‍ സ്‌പെക്റ്റര്‍. ശക്തമായ പ്രകാശ സ്രോതസ്സ് എതിര്‍വശത്ത് സ്ഥാപിച്ചു കൊണ്ട് ഒരു വസ്തുവിന്റെയോ നിരീക്ഷകന്റെയോ നിഴല്‍ വലുതാക്കി വായുവിലെ ഒരു മേഘത്തിലേക്ക് പതിക്കുന്നതിനാണ് ബ്രോക്കണ്‍ സ്‌പെക്റ്റര്‍ എന്നറിയപ്പെടുന്നത്. ഇത് നമുക്ക് ബാറ്റ് മാന്‍ സിനിമകളില്‍ കാണാന്‍ സാധിക്കും.
ഒരു പര്‍വതാരോഹകന്‍ ഒരു പര്‍വതത്തില്‍ നിന്നോ കൊടുമുടിയില്‍ നിന്നോ മൂടല്‍മഞ്ഞിലേക്ക് താഴേക്ക് നോക്കുമ്പോള്‍ സൂര്യന്‍ അവരുടെ പിന്നില്‍ താഴ്ന്നു നില്‍ക്കുമ്പോള്‍ ഈ ആകര്‍ഷകമായ കാഴ്ച കാണാന്‍ സാധിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന ‘സ്‌പെക്റ്റര്‍’ ഒരു നിഴല്‍ രൂപത്തിലാണ് കാണാന്‍ സാധിക്കുക. അതേസമയം ചുറ്റുമുള്ള തിളക്കവും വളയങ്ങളും ഗ്ലോറി എന്ന് വിളിക്കപ്പെടുന്ന ഒരു വിസ്മയിപ്പിക്കുന്ന മായകാഴ്ച സൃഷ്ടിക്കുന്നു. സൂര്യനില്‍ നിന്ന് നേരിട്ട് അകലെയുള്ള ബിന്ദുവില്‍ സൂര്യന് എതിര്‍വശത്തായി ഗ്ലോറി ദൃശ്യമാകുന്നു, ഇത് ആന്റിസോളാര്‍ പോയിന്റ് എന്നും അറിയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: