Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മണിമലയാര്‍ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കം; ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവാഴ ഉണങ്ങിത്തുടങ്ങി, ലക്ഷങ്ങളും നഷ്ടത്തിൽ കർഷകർ

ആറ്റുതീരത്തെ കപ്പ, വാഴ കരപ്പുരയിടങ്ങളില്‍ കൃഷിചെയ്ത് ഓണക്കാലത്ത് വിളവെടുക്കാന്‍ പാകത്തിന് നട്ടിരുന്ന ചേന, ചേമ്പ്, കപ്പ, കിഴങ്ങ്, മറ്റു പച്ചക്കറിയിനങ്ങള്‍ എന്നിവയും നശിച്ചതില്‍പ്പെടും.

Janmabhumi Online by Janmabhumi Online
Jul 25, 2023, 11:37 am IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

പുറമറ്റം: മണിമലയാര്‍ കരകവിഞ്ഞ് വെള്ളം കയറിയ കൃഷിയിടത്തിലെ ഏത്തവാഴ ഉണങ്ങിത്തുടങ്ങി. കറുത്തവടശേരിക്കടവ് പാലത്തോടു ചേര്‍ന്ന് ഹരിത ലീഡര്‍ സംഘം നടത്തിയ ഏത്തവാഴകൃഷിയാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. 2,500ല്‍ ഏറെ വാഴകളാണ് നട്ടിരുന്നത്. ഓണവിപണി ലക്ഷ്യമിട്ടിറക്കിയതാണ് ഏത്തവാഴ. 

പാട്ടത്തിനെടുത്താണ് വര്‍ഷങ്ങളായി കൃഷി ചെയ്യുന്നത്. കഴിഞ്ഞ 3 വര്‍ഷമായി കൃഷി നഷ്ടത്തിലാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇന്‍ഷുര്‍ ചെയ്യാറുണ്ടെങ്കിലും നഷ്ടപരിഹാരം പൂര്‍ണമായും ലഭിക്കാത്തതിനാല്‍ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.  ഇവയില്‍ നാമമാത്രമായ എണ്ണം വിളവെത്താന്‍ പാകമായതുള്ളൂ. ഇക്കാരണത്താല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മണിമലയാര്‍ കരകവിഞ്ഞൊഴുകി കൃഷിയിടത്തിലേക്ക് കയറിയ വെള്ളം ദിവസങ്ങളോളം കെട്ടിക്കിടന്നതാണ് പ്രശ്‌നമായത്. വെള്ളം തിരികെ നദിയിലേക്ക് ഒഴുകുന്നതിന് തോടുകളില്ല. കുലച്ചതും അല്ലാത്തതുമായ വാഴകളുടെ പിണ്ടിയും ഇലയും ഉണങ്ങിനില്‍ക്കുകയാണ്. മാണവും പഴുത്തിട്ടുണ്ട്. കാറ്റടിച്ചാല്‍ ഇവയെല്ലാം നിലംപതിക്കാവുന്ന സ്ഥിതിയിലാണ്  മോട്ടര്‍ ഉപയോഗിച്ച് വെള്ളമെത്തിച്ചാണ് വേനല്‍കാലത്ത് വാഴ പരിപാലിച്ചിരുന്നത്.  

പന്തളം : വെള്ളപ്പൊക്കത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനിന്ന് ഓണക്കാല വിളകള്‍ പഴുത്തും ഉണങ്ങിയും നശിച്ചു.പന്തളം നഗരസഭാ പ്രദേശത്ത് കാലവര്‍ഷം ഏറ്റവുംകൂടുതല്‍ നാശം വിതച്ചത് മുടിയൂര്‍ക്കോണം, തോട്ടക്കോണം, ചേരിക്കല്‍ വാര്‍ഡുകളിലാണ്.നെല്‍കൃഷിയിലെ നഷ്ടം കഴിഞ്ഞയുടനെയാണ് കരിങ്ങാലിപ്പാടത്തിന്റെ തീരത്തെയും അച്ചന്‍കോവിലാറിന്റെ തീരത്തെയും കര്‍ഷകരെ തോരാതെ പെയ്ത മഴ വിഷമിപ്പിച്ചത്. മുടിയൂര്‍ക്കോണം, തോട്ടക്കോണം ഭാഗത്ത് താഴ്ന്ന പ്രദേശത്തുനിന്ന പച്ചക്കറിയിനങ്ങളും വെള്ളത്തില്‍ അഴുകി നശിച്ചുപോയി.  

ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആറ്റുതീരത്തും പാടത്തോടുംചേര്‍ന്ന താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനിന്നത്. കുരമ്പാല ഭാഗത്ത് വെള്ളം ഉയര്‍ന്നെങ്കിലും വലിയതോട് കരകവിഞ്ഞ് ഒഴുകാതിരുന്നതിനാല്‍ കൃഷിനാശം കുറഞ്ഞു. ആറ്റുതീരത്തെ കപ്പ, വാഴ കരപ്പുരയിടങ്ങളില്‍ കൃഷിചെയ്ത് ഓണക്കാലത്ത് വിളവെടുക്കാന്‍ പാകത്തിന് നട്ടിരുന്ന ചേന, ചേമ്പ്, കപ്പ, കിഴങ്ങ്, മറ്റു പച്ചക്കറിയിനങ്ങള്‍ എന്നിവയും നശിച്ചതില്‍പ്പെടും. വായ്പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷിചെയ്ത കര്‍ഷകരാണ് അധികവും. തോട്ടക്കോണം വയണയ്‌ക്കാക്കുഴിയില്‍ അജീഷ്‌കുമാറിന്റെ വാഴത്തോട്ടം പൂര്‍ണമായി വെള്ളത്തിലായിരുന്നു. രണ്ടുദിവസം തുടര്‍ച്ചയായി മോട്ടോറുപയോഗിച്ച് വെള്ളം പമ്പുചെയ്ത് കൃഷിയെ രക്ഷിക്കാന്‍ നടത്തിയ അജീഷിന്റെ ശ്രമവും പരാജയപ്പെട്ടു.140 മൂട് കുലച്ച ഏത്തവാഴയാണ് പിണ്ടി പഴുത്ത് നശിച്ചത്.  

ഇത് ഒരോന്നായി ഒടിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്.ഇതേ അവസ്ഥയാണ് തോട്ടക്കോണം പുല്ലാംമഠത്തില്‍ വടക്കേതില്‍ മോഹനന്‍പിള്ളയുടെ പാട്ടത്തിനെടുത്ത ഭൂമിയിലെ വാഴക്കൃഷി

Tags: OnambananaManimalayar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2025 സെപ്തംബറില്‍ കേരളത്തിലെ ബാങ്കുകള്‍ പത്ത് ദിവസം തുറക്കില്ല

സ്വീഡനിലെ ലിംഗസമത്വ മന്ത്രി പൗളിനോ ബ്രാന്‍റ് ബര്‍ഗിന്‍
World

അയ്യോ ബനാന!…സ്വീഡിഷ് മന്ത്രിയ്‌ക്ക് ബനാനപ്പേടി

Health

ഉത്കണ്ഠയാല്‍ വലയുന്നവരാണോ?; നിത്യജീവിതത്തില്‍ വാഴപ്പഴം ശീലമാക്കൂ…

Kerala

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു

Kerala

മെഡിക്കല്‍കോളജ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണാഘോഷം സംഘടിപ്പിച്ചത വിവാദത്തില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies