ബാംഗ്‌ളൂര്‍: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകും മുന്‍ സഹസര്‍കാര്യവാഹും ആയിരുന്ന മദന്‍ ദാസ് ദേവി (81) അന്തരിച്ചു. എബിവിപി അഖിലേന്ത്യ സംഘടനാ സെക്രട്ടറിയും ആയിരുന്നു.
അനാരോഗ്യം കാരണം വളരെ നാളുകളായി വിശ്രമത്തിലായിരിന്നു.
ഇന്ന് 4.00 വരെ ബെംഗളൂരുവിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിലാണ് അന്ത്യദർശനം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് മഹാരാഷ്‌ട്രയിലെ പൂനെയിൽ നടക്കും.
സി എ പരീക്ഷ കഴിഞ്ഞ് 1967ല്‍ വിസ്താരകനായി സംഘ പ്രവര്‍ത്തനത്തിന് ഇറങ്ങിയ മദന്‍ ദാസ് 1969-71 ഗുജറാത്ത് , മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഛത്തി ശ്ഖഡ് സംസ്ഥാനങ്ങള്‍ അടങ്ങുന്ന മധ്യ ക്ഷേത്രത്തിന്റെ സംഘടന സെക്രട്ടറിയായും പിന്നിട് .1971 തിരുവനന്തുരം ദേശീയ സമ്മേളനം മുതല്‍ 92 വരെ എബിവിപി അഖില ഭാരതീയ സംഘടന സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു.
മദൻ ദാസ് ദേവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
മദൻ ദാസ് ദേവി തന്റെ ജീവിതം രാഷ്‌ട്ര സേവനത്തിനായി സമർപ്പിച്ചതായി മോദി ട്വീറ്റിൽ പറഞ്ഞു. വിടപറഞ്ഞ നേതാവുമായുള്ള അഗാധമായ ആത്മബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിച്ചതായും പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
” മദൻ ദാസ് ദേവി ജിയുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖമുണ്ട്. അദ്ദേഹം തന്റെ ജീവിതം മുഴുവൻ രാഷ്‌ട്രസേവനത്തിനായി സമർപ്പിച്ചു. അദ്ദേഹവുമായി അടുത്ത ബന്ധം മാത്രമല്ല, എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിച്ചിട്ടുമുണ്ട് .ദുഃഖത്തിന്റെ ഈ വേളയിൽ എല്ലാ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും ദൈവം ശക്തി നൽകട്ടെ. ഓം ശാന്തി!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: